വ്യാജ കാര്‍ഡ് ഉപയോഗിച്ച് എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിച്ച കേസില്‍ കാസര്‍കോട് സ്വദേശികള്‍ അറസ്റ്റില്‍

കണ്ണൂര്‍: ബാങ്ക് എ.ടി.എമ്മുകളില്‍ നിന്ന് വ്യാജ എ.ടി.എം കാര്‍ഡുകള്‍ ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്ന കേസില്‍ കാസര്‍കോട് സ്വദേശികളായ മൂന്ന് പേരെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തളങ്കര സ്വദേശി അബ്ദുല്‍ സമദാനി (32), രാംദാസ് നഗര്‍ പാറക്കട്ട ക്രോസ് റോഡിലെ മുഹമ്മദ് നജീബ് (28), സഹോദരന്‍ മുഹമ്മദ് നുമാന്‍ (37) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞമാസം 2നാണ് തട്ടിപ്പ് നടന്നത്. തിരുവനന്തപുരം സൈബര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത എ.ടി.എം തട്ടിപ്പു കേസില്‍ റിമാന്‍ഡിലായിരുന്നു മൂവരും. ഇവരെ കോടതിയുടെ അനുമതിയോടെ […]

കണ്ണൂര്‍: ബാങ്ക് എ.ടി.എമ്മുകളില്‍ നിന്ന് വ്യാജ എ.ടി.എം കാര്‍ഡുകള്‍ ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്ന കേസില്‍ കാസര്‍കോട് സ്വദേശികളായ മൂന്ന് പേരെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തളങ്കര സ്വദേശി അബ്ദുല്‍ സമദാനി (32), രാംദാസ് നഗര്‍ പാറക്കട്ട ക്രോസ് റോഡിലെ മുഹമ്മദ് നജീബ് (28), സഹോദരന്‍ മുഹമ്മദ് നുമാന്‍ (37) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞമാസം 2നാണ് തട്ടിപ്പ് നടന്നത്. തിരുവനന്തപുരം സൈബര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത എ.ടി.എം തട്ടിപ്പു കേസില്‍ റിമാന്‍ഡിലായിരുന്നു മൂവരും. ഇവരെ കോടതിയുടെ അനുമതിയോടെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേരള ബാങ്കിന്റെ മാങ്ങാട്ടുപറമ്പ്, പിലാത്തറ എ.ടി.എം കൗണ്ടറുകളില്‍ നിന്ന് 40,000ല്‍ പരം രൂപ കവര്‍ന്ന കേസുകളിലാണ് അറസ്റ്റ്. എ.ടി.എം കൗണ്ടറുകളില്‍ സ്‌കിമ്മറുകള്‍ ഉപയോഗിച്ച് ചോര്‍ത്തിയെടുക്കുന്ന കാര്‍ഡ് വിവരങ്ങള്‍ വെച്ച് നിര്‍മിച്ച വ്യാജ എ.ടി.എം കാര്‍ഡുകളാണ് തട്ടിപ്പിനുപയോഗിച്ചതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. മറ്റു പലയിടത്ത് നിന്നും ഇതേ രീതിയില്‍ പണം പിന്‍വലിച്ചതായും പൊലീസ് സംശയിക്കുന്നുണ്ട്. പ്രതികള്‍ക്കു വ്യാജ എ.ടി.എം കാര്‍ഡുകള്‍ നല്‍കുന്നയാളെ കുറിച്ച് അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

Related Articles
Next Story
Share it