ഒരു കിലോയിലധികം സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി കണ്ണൂരില്‍ പിടിയില്‍

കണ്ണൂര്‍: ഒരു കിലോയിലധികം സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശിയെ കണ്ണൂര്‍ വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസും ഡി.ആര്‍.ഐയും പിടികൂടി. കാസര്‍കോട് സ്വദേശി റഹ്മത്തുള്ളാഹി റഷീദ് ആണ് അറസ്റ്റിലായത്. 56 ലക്ഷം രൂപ വില വരുന്ന 1042 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. പാന്റ്‌സിനടിയില്‍ പൊളിത്തീന്‍ കവറുകളിലാക്കി പൊതിഞ്ഞ് കാല്‍മുട്ടുകള്‍ക്ക് താഴെ കെട്ടിയായിരുന്നു സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. സംശയം തോന്നി കസ്റ്റംസും ഡി.ആര്‍.ഐയും നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. കസ്റ്റംസ് സൂപ്രണ്ടുമാരായ വി.പി ബേബി, കൂവന്‍ പ്രകാശന്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

Related Articles
Next Story
Share it