കണ്ണൂര്‍: ചോക്ലേറ്റില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. മുള്ളേരിയ സ്വദേശി മുഹമ്മദില്‍ നിന്നാണ് 9,19,000 രൂപ വരുന്ന 175 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. അനധികൃത സ്വര്‍ണ്ണക്കടത്ത് പതിവായതോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പരിശോധന ശക്തമാണ്.