68 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

കണ്ണൂര്‍: കാസര്‍കോട് സ്വദേശി 68 ലക്ഷംരൂപയുടെ അനധികൃത സ്വര്‍ണവുമായി കണ്ണൂര്‍ വിമാനതാവളത്തില്‍ കസ്റ്റംസ് പിടിയിലായി. കുമ്പള മൊഗ്രാല്‍ കെ.കെ പുറത്തെ മൊയ്തീന്‍ കുഞ്ഞിയാണ് അറസ്റ്റിലായത്. അബുദാബിയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കണ്ണൂര്‍ വിമാനതാവളത്തിലെത്തിയ മൊയ്തീന്‍ കുഞ്ഞിയെ കസ്റ്റംസ് പരിശോധിച്ചതോടെ മിക്‌സര്‍ ഗ്രൈന്‍ഡറില്‍ രണ്ട് സിലിണ്ടര്‍ ആകൃതിയിലുള്ള സ്വര്‍ണം കണ്ടെടുക്കുകയായിരുന്നു. അസിസ്റ്റന്റ് കമ്മീഷണര്‍ ഇ. വികാസ്, സൂപ്രണ്ടുമാരായ ബേബി വി.പി, എന്‍.സി പ്രശാന്ത്, ജ്യോതിലക്ഷ്മി, ഇന്‍സ്‌പെക്ടര്‍മാരായ രാജു, ജുബര്‍ ഖാന്‍, രാംലാല്‍, ദീപക്, സൂരജ് ഗുപ്ത, […]

കണ്ണൂര്‍: കാസര്‍കോട് സ്വദേശി 68 ലക്ഷംരൂപയുടെ അനധികൃത സ്വര്‍ണവുമായി കണ്ണൂര്‍ വിമാനതാവളത്തില്‍ കസ്റ്റംസ് പിടിയിലായി. കുമ്പള മൊഗ്രാല്‍ കെ.കെ പുറത്തെ മൊയ്തീന്‍ കുഞ്ഞിയാണ് അറസ്റ്റിലായത്.
അബുദാബിയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കണ്ണൂര്‍ വിമാനതാവളത്തിലെത്തിയ മൊയ്തീന്‍ കുഞ്ഞിയെ കസ്റ്റംസ് പരിശോധിച്ചതോടെ മിക്‌സര്‍ ഗ്രൈന്‍ഡറില്‍ രണ്ട് സിലിണ്ടര്‍ ആകൃതിയിലുള്ള സ്വര്‍ണം കണ്ടെടുക്കുകയായിരുന്നു.
അസിസ്റ്റന്റ് കമ്മീഷണര്‍ ഇ. വികാസ്, സൂപ്രണ്ടുമാരായ ബേബി വി.പി, എന്‍.സി പ്രശാന്ത്, ജ്യോതിലക്ഷ്മി, ഇന്‍സ്‌പെക്ടര്‍മാരായ രാജു, ജുബര്‍ ഖാന്‍, രാംലാല്‍, ദീപക്, സൂരജ് ഗുപ്ത, അസിസ്റ്റന്റുമാരായ ഹരീഷ് എന്‍.സി, ലയ ലിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Related Articles
Next Story
Share it