ചോക്ലേറ്റില്‍ ഒളിപ്പിച്ചു കടത്തിയ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. ചോക്ലേറ്റില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്നു സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍. കാസര്‍കോട്ടെ ഇര്‍ഷാദാണ് ഇന്ന് പുലര്‍ച്ചെ പിടിയിലായത്. പത്ത് ലക്ഷത്തോളം രൂപ വില വരുന്ന 193 ഗ്രാം സ്വര്‍ണമാണ് ഇര്‍ഷാദില്‍ നിന്ന് പിടിച്ചത്. ചോക്ലേറ്റിനുള്ളിലായി ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് പരിശോധനയില്‍ സ്വര്‍ണക്കടത്ത് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ കാസര്‍കോട് സ്വദേശികള്‍ അടക്കം നിരവധി പേരാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിനിടെ പിടിയിലായത്.

Related Articles
Next Story
Share it