കാസര്‍കോട് പ്രസ് ക്ലബിന്റെ കെ.എം അഹ്‌മദ് സ്മാരക മാധ്യമ അവാര്‍ഡ് സമ്മാനിച്ചു

കാസര്‍കോട്: കാസര്‍കോട് പ്രസ് ക്ലബിന്റെ കെ.എം. അഹ്‌മദ് സ്മാരക പുരസ്‌കാരം ഇന്ന് രാവിലെ പ്രസ് ക്ലബ്ബില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ മാതൃഭൂമി ന്യൂസ് തിരുവനന്തപുരം ബ്യുറോയിലെ മിഥുന്‍ സുധാകരന്‍, ക്യാമറാമാന്‍ വിഷ്ണു പ്രസാദ് എന്നിവര്‍ക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. സമ്മാനിച്ചു. 10,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മാധ്യമ മേഖലക്ക് കെ.എം. അഹ്‌മദ് നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന് എം.പി. പറഞ്ഞു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. […]

കാസര്‍കോട്: കാസര്‍കോട് പ്രസ് ക്ലബിന്റെ കെ.എം. അഹ്‌മദ് സ്മാരക പുരസ്‌കാരം ഇന്ന് രാവിലെ പ്രസ് ക്ലബ്ബില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ മാതൃഭൂമി ന്യൂസ് തിരുവനന്തപുരം ബ്യുറോയിലെ മിഥുന്‍ സുധാകരന്‍, ക്യാമറാമാന്‍ വിഷ്ണു പ്രസാദ് എന്നിവര്‍ക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. സമ്മാനിച്ചു. 10,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മാധ്യമ മേഖലക്ക് കെ.എം. അഹ്‌മദ് നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന് എം.പി. പറഞ്ഞു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍, ഇര്‍ഫര്‍മേഷന്‍ ഓഫീസര്‍ മധുസൂദനന്‍, എം.കെ. രാധാകൃഷ്ണന്‍, വി.വി. പ്രഭാകരന്‍, ഡോ. ജനാര്‍ദ്ദന നായ്ക്, അഷ്‌റഫലി ചേരങ്കൈ, സി.എല്‍. ഹമീദ്, ടി.എ. ഷാഫി, മുജീബ് അഹ്‌മദ്, അഹ്‌മദ് മാഷിന്റെ ഭാര്യ സുഹ്‌റ സംബന്ധിച്ചു. കെ.വി. പത്മേഷ് സ്വാഗതവും പ്രദീപ് നാരായണന്‍ നന്ദിയും പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരും അഹ്‌മദ് മാഷിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടക്കം നിരവധി പേര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it