കാസര്‍കോട് നഗരസഭ: ദീനാര്‍ നഗറിലും കൊല്ലമ്പാടിയിലും മുസ്ലിംലീഗില്‍ തര്‍ക്കം കെട്ടടങ്ങിയിട്ടില്ല

കാസര്‍കോട്: മുസ്ലിം ലീഗ് കാസര്‍കോട് നഗരസഭയിലേക്ക് മത്സരിക്കുന്ന 23 വാര്‍ഡുകളില്‍ രണ്ടിടത്തൊഴികെ ബാക്കിയെല്ലാ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളായി. പതിനഞ്ചാം വാര്‍ഡായ കൊല്ലമ്പാടിയിലും 30-ാം വാര്‍ഡായ തളങ്കര ദീനാര്‍ നഗറിലും തര്‍ക്കം മൂലം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. മുനിസിപ്പല്‍ ലീഗ് കമ്മിറ്റി മേല്‍കമ്മിറ്റിയുടെ തീരുമാനത്തിന് വിട്ട ഇവിടെ ഇന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കുമെന്നറിയുന്നു. കൊല്ലമ്പാടിയില്‍ മുസ്ലിം ലീഗ് മുന്‍ മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറിയും മുന്‍ കൗണ്‍സിലറുമായിരുന്ന മൊയ്തീന്‍ കുഞ്ഞി കൊല്ലമ്പാടി, മുന്‍ നഗരസഭാംഗം മജീദ് കൊല്ലമ്പാടി, മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റി […]

കാസര്‍കോട്: മുസ്ലിം ലീഗ് കാസര്‍കോട് നഗരസഭയിലേക്ക് മത്സരിക്കുന്ന 23 വാര്‍ഡുകളില്‍ രണ്ടിടത്തൊഴികെ ബാക്കിയെല്ലാ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളായി. പതിനഞ്ചാം വാര്‍ഡായ കൊല്ലമ്പാടിയിലും 30-ാം വാര്‍ഡായ തളങ്കര ദീനാര്‍ നഗറിലും തര്‍ക്കം മൂലം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. മുനിസിപ്പല്‍ ലീഗ് കമ്മിറ്റി മേല്‍കമ്മിറ്റിയുടെ തീരുമാനത്തിന് വിട്ട ഇവിടെ ഇന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കുമെന്നറിയുന്നു.
കൊല്ലമ്പാടിയില്‍ മുസ്ലിം ലീഗ് മുന്‍ മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറിയും മുന്‍ കൗണ്‍സിലറുമായിരുന്ന മൊയ്തീന്‍ കുഞ്ഞി കൊല്ലമ്പാടി, മുന്‍ നഗരസഭാംഗം മജീദ് കൊല്ലമ്പാടി, മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റി ജോയിന്റ് സെക്രട്ടറി ഖലീല്‍ കൊല്ലമ്പാടി എന്നീ പേരുകളാണ് വാര്‍ഡ് കമ്മിറ്റി നിര്‍ദ്ദേശിച്ചത്.
മൂവരും പിന്‍മാറാതെ ഉറച്ചുനിന്നതാണ് പാര്‍ട്ടിക്ക് തലവേദനയായത്. ദീനാര്‍ നഗര്‍ വാര്‍ഡില്‍ മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് എടനീര്‍, മുന്‍കാല നഗരസഭാംഗം എം.എസ്. അബ്ദുല്‍ ഖാദറിന്റെ സഹോദര പുത്രനും യൂത്ത് ലീഗിന്റെ സജീവ പ്രവര്‍ത്തകനുമായ എം.എസ്. സഖറിയ എന്നിവരുടെ പേരാണ് ഉള്ളത്. പ്രാദേശിക പരിഗണന വെച്ച് സഖറിയക്ക് സീറ്റ് നല്‍കണമെന്ന് വാദം ഉയരുമ്പോള്‍ യൂത്ത് ലീഗിന്റെ ജില്ലാ നേതാവിന് സീറ്റ് നല്‍കണമെന്ന് മറുവിഭാഗം ആവശ്യപ്പെടുന്നു.
നേരത്തെ പ്രഖ്യാപിച്ചവര്‍ക്ക് പുറമെ മുസ്ലിം ലീഗ് ഇന്നലെ നഗരസഭയിലേക്ക് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികള്‍ ഇവരാണ്: വാര്‍ഡ് 1 (ചേരങ്കൈ വെസ്റ്റ്) മുഷ്താഖ് ചേരങ്കൈ, 13(ചാലക്കുന്ന്) അസ്മ മുഹമ്മദ്, 24 (ഖാസിലേന്‍) അഡ്വ.വി.എം.മുനീര്‍, 26(തളങ്കര ജദീദ് റോഡ്) സഹീര്‍ ആസിഫ്, 35(പള്ളം) സിയാന ഹനീഫ്, 27(തളങ്കര കണ്ടത്തില്‍) സിദ്ധിഖ് ചക്കര, 12(ചാല) മമ്മു ചാല, 14(തുരുത്തി) സൈനുദ്ധീന്‍ തുരുത്തി, 25(ബാങ്കോട്) ഇഖ്ബാല്‍ സോഡ.

Related Articles
Next Story
Share it