കുമ്പള നായ്ക്കാപ്പില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് തേപ്പ് മേസ്തിരി മരിച്ചു

കുമ്പള: കുമ്പള നായ്ക്കാപ്പില്‍ സ്‌കൂട്ടറും കാറും കൂട്ടിയിട്ടിച്ച് തേപ്പ് മേസ്തിരി മരിച്ചു. മുളിയടുക്കയിലെ രാജുവിന്റെയും ജാനകിയുടെയും മകന്‍ പ്രമോദ് (38) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അപകടം സംഭവിച്ചത്. പ്രമോദ് സഞ്ചരിച്ച സ്‌കൂട്ടറും കാറും കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പ്രമോദ് ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു മരിച്ചത്. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Related Articles
Next Story
Share it