കാസർകോട് നഗരസഭ: ചെയർപേഴ്സൺ, വൈസ് ചെയർമാൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
കാസർകോട് നഗരസഭ ചെയർപേഴ്സണായി ഷാഹിന സലീമും വൈസ് ചെയർമാനായി കെ.എം. ഹനീഫും തിരഞ്ഞെടുക്കപ്പെടും

കാസർകോട്: കാസർകോട് നഗരസഭ ചെയർപേഴ്സണായി ഷാഹിന സലീമും വൈസ് ചെയർമാനായി കെ.എം. ഹനീഫും തിരഞ്ഞെടുക്കുമെന്ന് ഏകദേശ ധാരണയായി.
പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന മുസ്ലിം ലീഗ് കാസർകോട് ജില്ലാ പാർലിമെൻ്ററി ബോർഡ് യോഗത്തിലാണ് യു.ഡി.എഫ് മുന്നണിയിൽ മുസ്ലിം ലീഗ് നേതൃത്വം നൽകുന്ന പ്രസിഡണ്ട്,ചെയർപേഴ്സൺ,വൈസ് ചെയർമാൻ സ്ഥാനങ്ങളിലേക്ക് മൽസരിക്കുന്ന സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് യു. കെ. സൈഫുള്ള തങ്ങൾ , കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്ല കുഞ്ഞി ചെർക്കള , മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബഷീർ കനില , മീഞ്ച ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.എ താജുദ്ദീൻ , പൈവളിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബദറുന്നിസ സലീം കളായി , മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഗോൾഡൻ അബ്ദുൽ റഹ്മാൻ , വൈസ് പ്രസിഡണ്ട് സമീന ടീച്ചർ , പുത്തിഗെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ.കെ മുഹമ്മദ് കുഞ്ഞി , കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി. പി. അബ്ദുൽ ഖാദർ ,
വോർക്കാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നസീമ അഷ്റഫ് , ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വസന്തൻ അജക്കോട് , വൈസ് പ്രസിഡണ്ട് ജാസ്മിൻ കബീർ ചെർക്കളം , മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ. അബ്ദുല്ല കുഞ്ഞി വൈസ് പ്രസിഡണ്ട് അർഫാന നജീബ് മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ബി. മുഹമ്മദ് കുഞ്ഞി , ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ അബൂബക്കർ ,ദേലംമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.മുസ്തഫ ഹാജി,ഉദുമ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫൗസിയ അബ്ദുല്ല,തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സാജിത സഫറുള്ള , വലിയ പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.ടി. ബുഷ്റ,കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർമാൻ സ്ഥാനാർത്ഥിയായി എം.പി ജാഫർ എന്നിവരാണ് മറ്റു സ്ഥാനാർത്ഥികൾ.
യോഗത്തിൽ ജനറൽ സെകട്ടറി എ അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു.
അംഗങ്ങളായ സി. ടി. അഹമ്മദലി , പാറക്കൽ അബ്ദുല്ല , പി. സഫിയ , അഷറഫ് എടനീർ സംബന്ധിച്ചു.

