തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ആരവങ്ങള്‍- ചിത്രങ്ങളിലൂടെ

തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ആരവങ്ങള്‍ ചിത്രങ്ങളിലൂടെ

ഫോട്ടോ ദിനേശ് ഇന്‍സൈറ്റ്‌


Live Updates

  • 13 Dec 2025 3:02 PM IST

    വോട്ടെണ്ണല്‍ കേന്ദ്രമായ വിദ്യാനഗര്‍ ഗവ. കോളേജിന് മുന്നില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്ന കോണ്‍ഗ്രസ് നേതാക്കള്‍

  • 13 Dec 2025 3:00 PM IST

    കാസര്‍കോട് നഗരസഭാ ഒന്നാം വാര്‍ഡില്‍ നിന്ന് വിജയിച്ച തഷ്‌രീഫയെ ഉയര്‍ത്തി ആഹ്ലാദം പ്രകടിപ്പിക്കുന്ന ഭര്‍ത്താവ് ബഷീര്‍

  • 13 Dec 2025 2:59 PM IST

    ചെമ്മനാട് പഞ്ചായത്തില്‍നിന്ന് വിജയിച്ച വനിതാ സ്ഥാനാര്‍ത്ഥിയെ അഭിനന്ദിക്കുന്ന ഭര്‍ത്താവ്‌


     


  • 13 Dec 2025 2:55 PM IST

    അടുക്കത്ത്ബയല്‍ വാര്‍ഡില്‍ നിന്ന് വിജയിച്ച ഫിറോസ് അടുക്കത്ത്ബയലിനെ തോളിലേറ്റി മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തുന്നു

  • 13 Dec 2025 2:52 PM IST

    തന്റെ വിജയം ഉറ്റവരെ വാട്‌സാപ്പിലൂടെ അറിയിക്കുന്ന വിജയിയായ സ്ഥാനാര്‍ത്ഥി

  • 13 Dec 2025 2:49 PM IST

    മംഗല്‍പാടി പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ ഉപ്പള ഗേറ്റില്‍ നിന്ന് വിജയിച്ച ഗോള്‍ഡന്‍ റഹ്മാനെ എ.കെ.എം. അഷ്‌റഫ് എം.എല്‍.എ അനുമോദിക്കുന്നു

  • 13 Dec 2025 2:44 PM IST

    കാസര്‍കോട് നഗരസഭയില്‍ തെരുവത്ത് വാര്‍ഡില്‍ നിന്ന് വിജയിച്ച മുസ്ലിം ലീഗിലെ അബ്ദു റഹ്മാന്‍ തൊട്ടാനെ ആനയിച്ച് പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നു

  • 13 Dec 2025 2:40 PM IST

    കാസര്‍കോട് നഗരസഭയിലെ ഖാസിലേന്‍ വാര്‍ഡില്‍ നിന്ന് മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച മുസ്ലിം ലീഗിലെ നൈമുന്നിസയെ ഉയര്‍ത്തിയെടുത്ത് ആഹ്ലാദപ്രകടനം നടത്തുന്ന പ്രവര്‍ത്തകര്‍

  • 13 Dec 2025 2:37 PM IST

    വോട്ടെണ്ണല്‍ കേന്ദ്രമായ കാസര്‍കോട് ഗവ. കോളേജ് പരിസരത്ത് തടിച്ചുകൂടിയ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍

  • 13 Dec 2025 2:34 PM IST

    തളങ്കര പള്ളിക്കാല്‍ വാര്‍ഡില്‍ നിന്ന് വിജയിച്ച കെ.എം. ഹനീഫ തനിക്ക് പ്രവര്‍ത്തകര്‍ അണിയിച്ച ഹാരം ജില്ലാ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍റഹ്മാനെ അണിയിക്കുന്നു

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it