കെ കെ സോയ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
പെരിയ ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ് കെ. കെ. സോയ

കാസർകോട്: കാസർകോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി കെ കെ സോയയെ തിരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ എട്ടിനെതിരെ ഒൻപത് വോട്ടുകൾക്കാണ് കെ കെ സോയ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്. ജസ്ന മനാഫ് ആയിരുന്നു എതിർ സ്ഥാനാർഥി. പെരിയ ഡിവിഷൻ പ്രതിനിധിയാണ് കെ കെ സോയ.ഒരംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.
ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട കെ കെ സോയ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രസിഡന്റ് സാബു എബ്രഹാം സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. വരണാധികാരിയായ ജില്ലാകളക്ടർ കെ. ഇമ്പശേഖർ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചുഅസി. റിട്ടേണിംഗ് ഓഫീസർ എ ഡി എം പി.അഖിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു എന്നിവർ തെരഞ്ഞെടുപ്പ് നടപടികളിൽ പങ്കെടുത്തു.
Next Story

