എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥിക്കും ഭാര്യക്കും നേരെ ആക്രമണം
വീടിന് നേരെ കല്ലും പടക്കവും എറിഞ്ഞു

കാസർകോട്: മംഗൽപ്പാടിയിൽ എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥിക്കും ഭാര്യക്കും കല്ലേറിൽ പരിക്ക്. വിജയാഹ്ലാദ പ്രകടനം നടത്തിയ മുസ്ലിംലീഗ് പ്രവർത്തകർ സ്ഥാനാർത്ഥിയുടെ വീടിന് നേരെ കല്ലും പടക്കവും എറിഞ്ഞുവെന്നാണ് പരാതി. ഉപ്പള ഗേറ്റ് രണ്ടാം വാർഡ് സ്വതന്ത്ര സ്ഥാനാർഥിയും എൻ സി പി എസ് മഞ്ചേശ്വരം ബ്ലോക്ക് വൈസ് പ്രസിഡന്റുമായ അഷ്‌റഫ് പച്ചിലംപാറ, ഭാര്യ ഔവ്വാബി എന്നിവരുടെ നേരെയാണ് ആക്രമണം ഉണ്ടായത്. ഔവ്വാബിയുടെ നേരെ കല്ലെറിയുന്നത് കണ്ടു ഓടിയെത്തിയപ്പോൾ ആണ് അഷ്‌റഫിന്റെ കൈ പിടിച്ചു തിരിക്കുകയും ആക്രമിക്കുകയും ചെയ്തത്. ഔവ്വാബിയുടെ രണ്ടു കാലുകൾക്കും പരിക്കുണ്ട്. ഇരുവരെയും കാസർകോട് ജനറൽ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലാ പൊലീസ് മേധാവി വൈ. ബി വിജയ് ഭരത് റെഡിയുടെ നിർദ്ദേശ പ്രകാരം മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി. ലീഗിലെ ഗോൾഡൻ അബ്ദുൾ റഹ്മാനോട് 94 വോട്ടിനാണ് ഇദ്ദേഹം പരാജയപ്പെട്ടത്.

