ഏഷ്യയിലെ ഏറ്റവും വലിയ യുവസംരംഭക ഉച്ചകോടിക്ക് എല്‍.ബി.എസ് കോളേജില്‍ തുടക്കം

കാസര്‍കോട്: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ യുവ സംരംഭകത്വ സംഗമത്തിന് പൊവ്വല്‍ എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ തുടക്കമായി. ഇനവേഷന്‍ ആന്റ് ഓണ്‍ട്രപ്രണേര്‍ഷിപ്പ് ഡെവലപ്മെന്റ് സെന്ററിന്റെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചക്ക് തിരുവനന്തപുരത്ത് നിന്ന് യാത്രയാരംഭിച്ച 'ഇന്നൊവേഷന്‍ ട്രെയിന്‍' ഇന്ന് പുലര്‍ച്ചെ കാസര്‍കോട്ടെത്തി. സംഗമം സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍, മിഷന്‍ സി.ഇ.ഒ അനൂപ് അംബിക തുടങ്ങിയവര്‍ സംബന്ധിച്ചു.





Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it