അബ്ബാസ് ബീഗം ഇത്തവണ ഇല്ല; ഷാഹിന സലീമിന്റെ പേര് നിര്‍ദ്ദേശിക്കപ്പെട്ടത് ഐക്യകണ്‌ഠേന രണ്ട് വാര്‍ഡുകളില്‍ നിന്ന്

കാസര്‍കോട്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ആരാണ് സ്ഥാനാര്‍ത്ഥികള്‍ എന്നറിയാനുള്ള ആകാംക്ഷ ഏറി. കാസര്‍കോട് നഗരസഭയില്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം, വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ് അടക്കമുള്ളവര്‍ ഇത്തവണ മത്സരരംഗത്ത് ഇല്ല. അതേസമയം, ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ഷാഹിന സലീമിന്റെ പേര് രണ്ട് വാര്‍ഡുകളില്‍ നിന്ന് മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിക്കപ്പെട്ടു. വനിതാ സംവരണമായ കാസര്‍കോട് നഗരസഭയില്‍ ഷാഹിന സലീം ചെയര്‍പേഴ്‌സണ്‍ ആയേക്കും എന്ന പ്രചരണങ്ങള്‍ക്കിടയിലാണ് തുരുത്തി, പച്ചക്കാട് എന്നീ വാര്‍ഡുകളില്‍ നിന്ന് ഷാഹിനയുടെ പേര് ഐക്യകണ്‌ഠേന നിര്‍ദ്ദേശിക്കപ്പെട്ടത്.

മുസ്ലിംലീഗ് വിജയ പ്രതീ ക്ഷ പുലര്‍ത്തുന്ന വാര്‍ഡുകളില്‍ രണ്ടിടത്ത് മാത്രമെ ഇനി മുസ്ലിംലീഗ് വാര്‍ഡ് കമ്മിറ്റികള്‍ ചേര്‍ന്ന് പേര് നിര്‍ദ്ദേശിക്കാനുള്ളൂ. 14 വാര്‍ഡുകളില്‍ നിന്ന് ഓരോ പേര് മാത്രമാണ് നിര്‍ദ്ദേശിക്കപ്പെട്ടത്. ഇവര്‍ സ്ഥാനാര്‍ത്ഥികളാവുമെന്ന് ഏതാണ്ട് ഉറപ്പാണ്.

വാര്‍ഡ് 1 (ചേരങ്കൈ വെസ്റ്റ്)-തസ്‌രീഫ ബഷീര്‍, 2 (ചേരങ്കൈ ഈസ്റ്റ്)-ആയിഷ സലാം, 3 (അടുക്കത്ത്ബയല്‍)-ഫിറോസ് അടുക്കത്ത്ബയല്‍, 13 (ബെദിര)-ഹമീദ് ബെദിര, 22 (ഫിഷ് മാര്‍ക്കറ്റ്)-ജാഫര്‍ കമാല്‍, 23 (തെരുവത്ത്)-അബ്ദുല്‍ റഹ്മാന്‍ തൊട്ടാന്‍, 24 (ഹൊന്നമൂല)- ബുഷ്‌റ സിദ്ദീഖ്, 26 (ഖാസിലേന്‍)-നൈമുന്നിസ, 28 (കെ.കെ പുറം)- അമീര്‍ പള്ളിയാന്‍, 31 (ദീനാര്‍ നഗര്‍)-മഫീന ഹനീഫ്, 32 (തായലങ്ങാടി)-സമീന മുജീബ്, 35 (നെല്ലിക്കുന്ന്)-മെഹ്‌റുന്നിസ ഹമീദ് എന്നീ പേരുകളാണ് ഐക്യകണ്‌ഠേന നിര്‍ദ്ദേശിക്കപ്പെട്ടത്. വാര്‍ഡ് കമ്മിറ്റികള്‍ നിര്‍ദ്ദേശിക്കപ്പെട്ടവരില്‍ കൂടുതലും പുതുമുഖങ്ങളാണ്. നിലവിലെ അംഗങ്ങളായ സഹീര്‍ ആസിഫ്, കെ.എം ഹനീഫ് എന്നിവരുടെയും മുന്‍ അംഗങ്ങളായ ഹമീദ് ബെദിര, നൈമുന്നിസ എന്നിവരുടെയും പേരുകള്‍ ഇത്തവണ നിര്‍ദ്ദേശിക്കപ്പെട്ടവരിലുണ്ട്. ഒന്നിലധികം പേരുകള്‍ നിര്‍ദ്ദേശിക്കപ്പെട്ട വാര്‍ ഡുകളില്‍ സമവായത്തിലൂടെ സ്ഥാനാര്‍ത്ഥി യെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ മുസ്ലിംലീഗ് ആരംഭിച്ചു. ഇതിന്റെ ഭാഗമായുള്ള ചര്‍ച്ചകള്‍ക്ക് ഇന്ന് രാവിലെ തുടക്കം കുറിച്ചു.

നേരത്തെ 4 തവണ മത്സരിക്കുകയും രണ്ട് തവണ വിജയിക്കുകയും ചെയ്ത നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം താന്‍ ഇത്തവണ മത്സരരംഗത്ത് ഉണ്ടാവില്ലെന്ന് നേരത്തെ തന്നെ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. രണ്ട് തവണ അബ്ബാസിന്റെ വിജയം നല്ല ഭൂരിപക്ഷത്തിനായിരുന്നുവെങ്കില്‍ രണ്ട് തവണ പരാജയപ്പെട്ടത് നേരിയ വോട്ടുകള്‍ക്കാണ്. 2000ത്തില്‍ ഐ. എന്‍.എല്‍ സ്ഥാനാര്‍ത്ഥിയായാണ് ആദ്യം മത്സരരംഗത്ത് ഇറങ്ങിയത്. പള്ളം വാര്‍ഡില്‍ മുസ്ലിംലീഗിലെ ഖാദര്‍ ബങ്കരയോട് 17ന് വോട്ടിന് തോറ്റു. എന്നാല്‍ 2010ല്‍ ചേരങ്കൈ ഈസ്റ്റ് വാര്‍ഡില്‍ വിജയിച്ച് നഗരസഭാ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആവുകയും ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല ഹജ്ജിന് പോയ കാലയളവില്‍ ഒരു മാസം ചെയര്‍മാന്റെ താല്‍ക്കാലിക ചുമതല വഹിക്കുകയും ചെയ്തു. 2015ല്‍ ലീഗ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടിയെങ്കിലും പള്ളം വാര്‍ഡില്‍ ഒരു വോട്ടിന് പരാജയപ്പെട്ടു. കഴിഞ്ഞ തവണ ചേരങ്കൈ ഈസ്റ്റില്‍ 300 ഓളം വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു അബ്ബാ സ് ബീഗത്തിന്റെ ജയം.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it