മംഗളൂരു പൊലീസ് സ്റ്റേഷന്‍ വെടിവെപ്പ് കേസില്‍ പ്രതിയായ കാസര്‍കോട് സ്വദേശി കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെ പിടിയില്‍

കാസര്‍കോട്: മംഗളൂരു റൂറല്‍ പൊലീസ് സ്റ്റേഷന്‍ വെടിവെപ്പ് കേസില്‍ പ്രതിയായ കാസര്‍കോട് സ്വദേശി കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായി. ചുവന്ന സ്വിഫ്റ്റ് കാറില്‍ 12 കിലോയിലധികം കഞ്ചാവ് കടത്തുന്നതിനിടെയാണ് ഇയാള്‍ സിറ്റി ക്രൈംബ്രാഞ്ച് പൊലീസിന്റെ പിടിയിലായത്. മംഗല്‍പാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തോക്ക് ലത്തീഫ് എന്ന അബ്ദുള്‍ ലത്തീഫിനെ(29)യാണ് അറസ്റ്റ് ചെയ്തത്.

അബ്ദുള്‍ ലത്തീഫ് ഓടിച്ചുവരികയായിരുന്ന കാര്‍ മംഗളൂരു അര്‍ക്കുലയില്‍ വെച്ച് പൊലീസ് തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോള്‍ 15.70 ലക്ഷം രൂപ വിലമതിക്കുന്ന 12.895 കിലോ കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു എന്നാണ് വിവരം.

കോഴിക്കോട് കൊണ്ടോട്ടിക്ക് സമീപം ഒരു വാടക വീട്ടിലാണ് അബ്ദുള്‍ ലത്തീഫ് താമസിക്കുന്നത്. ഇയാളില്‍ നിന്നും മൊബൈല്‍ ഫോണ്‍, യാത്ര ചെയ്തിരുന്ന സ്വിഫ്റ്റ് കാര്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു.

Related Articles
Next Story
Share it