സീബ്രാലൈന്‍ മാഞ്ഞു; നഗരത്തില്‍ വാഹനങ്ങള്‍ വേഗത കുറക്കുന്നില്ലെന്ന് പരാതി

കാസര്‍കോട് ടൗണിലെ മാഞ്ഞുപോയ സീബ്രാലൈനും സമീപത്തെ ഇരുചക്ര വാഹന പാര്‍ക്കിംഗും
കാസര്‍കോട്: ജനത്തിരക്കേറിയ നഗരങ്ങളിലെ സീബ്രാലൈന്‍ മുറിച്ചുകടക്കുന്ന കാല്‍നടയാത്രക്കാരുടെ സംരക്ഷണത്തിനായി മോട്ടോര്‍ വാഹന വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനിടെ ജില്ലയില്‍ പലയിടത്തും സീബ്രാലൈനുകള്‍ മാഞ്ഞിരിക്കുന്നതായി പരാതി. മാഞ്ഞുപോയ സീബ്രാലൈനുകള്‍ വര്‍ഷത്തിലൊരിക്കലെങ്കിലും പെയിന്റടിച്ച് കാണത്തക്ക വിധത്തിലാക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ അധികൃതരാകട്ടെ സീബ്രാക്രോസിംഗില്‍ വാഹനം നിര്‍ത്തുന്നവര്‍ക്കും പാര്‍ക്ക് ചെയ്യുന്നവര്‍ക്കും പിഴ ഈടാക്കാന്‍ മാത്രമാണ് ശ്രമിക്കുന്നതെന്നാണ് ആക്ഷേപം.
സീബ്രാലൈന്‍ മുറിച്ചുകിടക്കുന്ന കാല്‍നടയാത്രക്കാരെ ഇടിച്ചാല്‍ കടുത്ത ശിക്ഷയാണ് ഇപ്പോള്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. ഡ്രൈവിംഗ് ലൈസന്‍സ് റദ്ദ് ചെയ്യുകയും 2000 രൂപ പിഴയും ഈടാക്കും. ഈ വിഷയത്തില്‍ ഹൈക്കോടതി ഇടപെടലുകളും ഉണ്ടായിട്ടുണ്ട്.

