യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. ഗുഡ്ഡെ ടെമ്പിള്‍ റോഡ് ശിവകൃപ നിവാസിലെ രാകേഷ് സുവര്‍ണ(32) ആണ് മരിച്ചത്. പെയിന്റിംഗ് തൊഴിലാളിയായിരുന്നു. ഇന്നലെ വൈകിട്ട് വീട്ടില്‍ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ട രാകേഷിനെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉമേശ് പൂജാരിയുടെയും രമണിയുടെയും മകനാണ്. സഹോദരങ്ങള്‍: സരിത, അശ്വിത് (ഗള്‍ഫ്), മമത.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it