മുസ്ലിംലീഗ് ഭരണത്തിലേറുന്ന പലയിടത്തും പഞ്ചായത്ത് പ്രസിഡണ്ട് പദവി വീതംവെക്കാന്‍ തീരുമാനം

മഞ്ചേശ്വരം ബ്ലോക്കില്‍ ആദ്യത്തെ രണ്ട് വര്‍ഷം സഫറുല്ല തങ്ങള്‍ പ്രസിഡണ്ട്. തുടര്‍ന്നുള്ള മൂന്ന് വര്‍ഷം അസീസ് മരിക്കെ.
മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തില്‍ ആദ്യത്തെ രണ്ട് വര്‍ഷം ബഷീര്‍ കനില, പിന്നീടുള്ള മൂന്ന് വര്‍ഷം എ. മുക്താര്‍ പ്രസിഡണ്ടാവും.
കുമ്പള ഗ്രാമ പഞ്ചായത്തില്‍ പ്രസിഡണ്ട് പദവി വി.പി അബ്ദുല്‍ ഖാദറും എ.കെ ആരിഫും പങ്കിടും.
മംഗല്‍പാടി ഗ്രാമ പഞ്ചായത്തില്‍ ഗോള്‍ഡന്‍ റഹ്മാനും ടി.എം സലീമും രണ്ടര വര്‍ഷം വീതം പ്രസിഡണ്ടാവും.
കാസര്‍കോട്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ മുസ്ലിംലീഗിന് ഭരണം ലഭിച്ചിടത്ത് ആരെയൊക്കെ പ്രസിഡണ്ട്/വൈസ് പ്രസിഡണ്ട് സ്ഥാനങ്ങളിലേക്ക് മത്സരിപ്പിക്കണമെന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വേണ്ടി ചേര്‍ന്ന ജില്ലാ ലീഗ് പാര്‍ലിമെന്ററി യോഗം നീണ്ടുനിന്നത് നാല് മണിക്കൂറിലേറെ നേരം. തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചുവന്നരില്‍ അധികവും പാര്‍ട്ടി നേതാക്കളായതിനാല്‍ ആരെ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനങ്ങളിലേക്ക് മത്സരിപ്പിക്കുമെന്ന ചോദ്യം പാര്‍ലിമെന്ററി ബോര്‍ഡിന് മുന്നില്‍ കീറാമുട്ടിയായി നിന്നു. ഇതോടെ പലയിടത്തും സ്ഥാനങ്ങള്‍ വീതിച്ച് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. മഞ്ചേശ്വരം മണ്ഡലത്തിലെ പഞ്ചായത്തുകളിലാണ് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് പദവികള്‍ വീതം വെക്കേണ്ടി വന്നത്. ആരെയും പിണക്കാന്‍ കഴിയാത്ത അവസ്ഥയുമായിരുന്നു പാര്‍ട്ടിക്ക്. പ്രത്യേകിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കുന്ന സാഹചര്യത്തില്‍. ഒരേ പഞ്ചായത്തില്‍ നിന്നുതന്നെ തുല്യ അര്‍ഹതയുള്ളവര്‍ ജയിച്ചുവന്നതോടെ ആരെയും ഒഴിവാക്കാന്‍ പറ്റാത്ത സ്ഥിതിയുണ്ടായി. ഒടുവില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലടക്കം പലയിടത്തും പദവികള്‍ വീതം വെക്കാന്‍ ഐകകണ്‌ഠേന തീരുമാനിച്ച് യോഗം പിരിയുകയായിരുന്നു.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ആദ്യത്തെ രണ്ട് വര്‍ഷം സഫറുല്ല തങ്ങള്‍ വഹിക്കും. തുടര്‍ന്നുള്ള മൂന്ന് വര്‍ഷം അസീസ് മരിക്കെയാണ് പ്രസ്തുത പദവി വഹിക്കുക.
മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തില്‍ ബഷീര്‍ കനിലയും എ. മുക്താറും പ്രസിഡണ്ട് പദവി വീതം വെക്കും. ആദ്യത്തെ രണ്ട് വര്‍ഷം ബഷീറും പിന്നീടുള്ള മൂന്ന് വര്‍ഷം മുക്താറുമാണ് പഞ്ചായത്ത് പ്രസിഡണ്ട് പദവിയിലിരിക്കുക.
കുമ്പള ഗ്രാമ പഞ്ചായത്തിലും വീതം വെക്കാന്‍ തന്നെയാണ് തീരുമാനം. ആദ്യത്തെ രണ്ട് വര്‍ഷം വി.പി അബ്ദുല്‍ ഖാദര്‍ പഞ്ചായത്ത് പ്രസിഡണ്ടാവും. തുടര്‍ന്നുള്ള മൂന്ന് വര്‍ഷം എ.കെ ആരിഫ് പ്രസ്തുത പദവി വഹിക്കും.
മംഗല്‍പാടി ഗ്രാമ പഞ്ചായത്തില്‍ ഗോള്‍ഡന്‍ റഹ്മാനും ടി.എം സലീമും പഞ്ചായത്ത് പ്രസിഡണ്ട് പദവി പങ്കിടും. ആദ്യത്തെ രണ്ടര വര്‍ഷം ഗോള്‍ഡന്‍ റഹ്മാനാണെങ്കില്‍ തുടര്‍ന്നുള്ള രണ്ടര വര്‍ഷമാണ് ടി.എം സലീമിന് ലഭിക്കുക.
മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ വനിതാ സംവരണമായ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഒന്നിലധികം പേര് ഉയര്‍ന്നുവന്നുവെങ്കിലും ബി.ജെ.പിയില്‍ നിന്ന് വാര്‍ഡ് പിടിച്ചെടുത്ത യു.ഡി.എഫ് സ്വതന്ത്ര എന്ന നിലക്ക് അര്‍ഫാന നജീബിനെ വൈസ് പ്രസിഡണ്ടാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ആയിഷ അബൂബക്കര്‍ ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ടാവും. സെക്കീന, ബൈത്തൂല്‍ എന്നിവരുടെ പേരുകളും ഉണ്ടായിരുന്നുവെങ്കിലും ആയിഷയെ തീരുമാനിക്കുകയായിരുന്നു.
മുസ്ലിംലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, സംസ്ഥാന വൈസ് പ്രസിഡണ്ട് പാറക്കല്‍ അബ്ദുല്ല, ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി. സഫിയ, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ എന്നിവരടങ്ങിയ ജില്ലാ പാര്‍ലിമെന്ററി ബോര്‍ഡാണ് പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് പദവികള്‍ ആര് വഹിക്കണം എന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈകൊണ്ടത്.
നഗരസഭാ ചെയര്‍മാന്‍മാരുടെ തിരഞ്ഞെടുപ്പ് രാവിലെ നടന്നു. വൈസ് ചെയര്‍മാന്‍മാരെ ഉച്ചതിരിഞ്ഞ് തിരഞ്ഞെടുക്കും. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ തിരഞ്ഞെടുപ്പ് നാളെയാണ് നടക്കുക.
മുസ്ലിംലീഗ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പ്രസിഡണ്ട്/വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
കാസര്‍കോട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മുസ്ലിം ലീഗിന്റെ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ടുമാരായും കാസര്‍കോട് നഗരസഭയിലേക്ക് ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍മാരായും മത്സരിക്കുന്നവരെ കഴിഞ്ഞ ദിവസം ചേര്‍ന്ന മുസ്ലിംലീഗ് ജില്ലാ പാര്‍ലിമെന്ററി ബോര്‍ഡ് യോഗം തീരുമാനിച്ചു. പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജിയുടെ അധ്യക്ഷതയിലാണ് ജില്ലാ പാര്‍ലിമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്നത്. ജനറല്‍ സെകട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു.
അംഗങ്ങളായ സി.ടി. അഹമ്മദലി, പാറക്കല്‍ അബ്ദുല്ല, പി. സഫിയ, അഷറഫ് എടനീര്‍ സംബന്ധിച്ചു. പ്രസ്തുത സ്ഥാനങ്ങളിലേക്ക് മുസ്ലിംലീഗ് മത്സരിപ്പിക്കുന്നവരുടെ പേര് വിവരം ചുവടെ:
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്: പ്രസിഡണ്ട്-യു.കെ. സൈഫുള്ള തങ്ങള്‍.
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത്: പ്രസിഡണ്ട്-അബ്ദുല്ല കുഞ്ഞി ചെര്‍ക്കള.
മഞ്ചേശ്വരം പഞ്ചായത്ത്: പ്രസിഡണ്ട്-ബഷീര്‍ കനില.
മീഞ്ച പഞ്ചായത്ത്: പ്രസിഡണ്ട്-സി.എ താജുദ്ദീന്‍.
പൈവളിഗെ പഞ്ചായത്ത്: പ്രസിഡണ്ട്-ബദറുന്നിസ സലീം കളായി.
മംഗല്‍പ്പാടി പഞ്ചായത്ത്: പ്രസിഡണ്ട്-ഗോള്‍ഡന്‍ അബ്ദുല്‍ റഹ്മാന്‍, വൈസ് പ്രസിഡണ്ട്-സമീന ടീച്ചര്‍.
കുമ്പള പഞ്ചായത്ത്: പ്രസിഡണ്ട്-വി.പി. അബ്ദുല്‍ ഖാദര്‍.
വോര്‍ക്കാടി പഞ്ചായത്ത്: വൈസ് പ്രസിഡണ്ട്-നസീമ അഷ്‌റഫ്.
ചെങ്കള പഞ്ചായത്ത്: പ്രസിഡണ്ട്-വസന്തന്‍ അജക്കോട്, വൈസ് പ്രസിഡണ്ട്-ജാസ്മിന്‍ കബീര്‍ ചെര്‍ക്കളം.
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത്: പ്രസിഡണ്ട്-കെ.എ. അബ്ദുല്ല കുഞ്ഞി, വൈസ് പ്രസിഡണ്ട്-അര്‍ഫാന നജീബ്. മുളിയാര്‍ പഞ്ചായത്ത്: പ്രസിഡണ്ട്-കെ.ബി. മുഹമ്മദ് കുഞ്ഞി.
ചെമ്മനാട് പഞ്ചായത്ത്: പ്രസിഡണ്ട്-ആയിഷ അബൂബക്കര്‍.
പുത്തിഗെ പഞ്ചായത്ത്: വൈസ് പ്രസിഡണ്ട്-ഇ.കെ മുഹമ്മദ് കുഞ്ഞി.
ഉദുമ പഞ്ചായത്ത്: വൈസ് പ്രസിഡണ്ട്-ഫൗസിയ അബ്ദുല്ല.
തൃക്കരിപ്പൂര്‍ പഞ്ചായത്ത്: പ്രസിഡണ്ട്-സാജിത സഫറുള്ള.
വലിയ പറമ്പ് പഞ്ചായത്ത്: പ്രസിഡണ്ട്-എം.ടി. ബുഷ്‌റ.
കാഞ്ഞങ്ങാട് നഗരസഭ: ചെയര്‍മാന്‍- എം.പി ജാഫര്‍.സഭ: ചെയര്‍മാന്‍- എം.പി ജാഫര്‍.

