നഗരത്തിലെ എ ടി എം തകർത്ത് കൊള്ളയടിക്കാൻ ശ്രമിച്ച കേസിലെ പ്രതി ബൈക്ക് കവർന്ന കേസിൽ അറസ്റ്റിലായി

കാസർകോട്: എം ജി റോഡിലെ ബാങ്ക് ഓഫ് ഇന്ത്യയുടെ എ ടി എം കൗണ്ടറിൻ്റെ ക്യാഷ് ക്യാപിൻ തകർത്ത് പണം കവർച്ച ചെയ്യാൻ ശ്രമിച്ച കേസിലെ പ്രതിയെ നഗരത്തിൽ നിന്നും ബൈക്ക് കവർന്ന കേസിൽ മണിക്കുറിനുള്ളിൽ പോലീസിൻ്റെ പിടിയിലായി. ബേക്കൽ തായൽ മൗവ്വൽ സ്വദേശിയും പനയാൽ തച്ചങ്ങാട് വാടക ക്വട്ടേഴ്സിൽ താമസക്കാരനുമായ മുഹമ്മദ് സഫ് വാനാ (19) ണ് ബുധനാഴ്ച ഉച്ചയോ ടെ കാസർകോട് ടൗൺ പോലീസിൻ്റെ പിടിയിലായത്. പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി. തിങ്കളാഴ്ച പുലർച്ചെയാണ് എ ടി എം കൗണ്ടറിൽ സഫ്വാൻ കയറിയത്. മാതാവിൻ്റെ എടിഎം കാർഡ് ഉപയോഗിച്ച 500 രൂപ പിൻവലിച്ച ശേഷമായിരുന്നു കവർച്ച ശ്രമം നടത്തിയത്. ശ്രമം വിഫലമായതോടെ ഉപേക്ഷിച്ചു. പിന്നീട് പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് എത്തിയ ശേഷം അവിടെ ഒരു വ്യാപാരസമുച്ചയത്തിന് സമീപം പാർക്ക് ചെയ്ത ആലംപാടി സ്വദേശി നൗഷാദിൻ്റെ ബൈക്ക് കവർന്നത്. ഇവിടെ സി സി ടി വി യിൽ ബൈക്ക് കവർന്ന ദൃശ്യം പതിഞ്ഞിരുന്നു പ്രതിയെ ഉടൻ തിരിച്ചറിഞ്ഞു പിടികൂടി. കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് എടിഎം കൗണ്ടർ തകർക്കാൻ ശ്രമിച്ച കാര്യം പോലീസിനോട് പറഞ്ഞത്. കാസർകോട് ഇൻസ്പെക്ടർ നളിനാക്ഷൻ്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.