തെരുവത്ത് മെമ്മോയിര്‍സ് അഖിലേന്ത്യാ ടി-20 ക്രിക്കറ്റ്: റിഹാന്‍ അലിക്ക് ഹാട്രിക്ക് അടക്കം 4 വിക്കറ്റ്; എസ്.കെ.എം ബ്ലൂമിംഗ് ഡേല്‍ ബി.സി.സി തമിഴ് നാടിന് വമ്പന്‍ ജയം

ജാസ്മിന്‍ ടീം 14.3 ഓവറില്‍ 112 റണ്‍സിന് എല്ലാവരും പുറത്തായി

കാസര്‍കോട്: കേരള ക്രിക്കറ്റ് അസോസിയേഷന്റെയും കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെയും സഹകരണത്തോടെ ജാസ് മിന്‍ ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിക്കുന്ന തെരുവത്ത് മെമ്മോയിര്‍സ് അഖിലേന്ത്യാ ടി-20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ എസ്.കെ.എം ബ്ലൂമിംഗ് ഡേല്‍ ബി.സി.സി തമിഴ് നാടിന് ജയം.

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന മത്സരത്തില്‍ 105 റണ്‍സിന് ജാസ് മിന്‍ ക്രിക്കറ്റ് ക്ലബ്ബിനെയാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ബ്ലൂമിംഗ് ഡേല്‍ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെടുത്തു. ഈശ്വര്‍ 44, റിഹാന്‍ അലി 39, ശ്രീകരണ്‍ 38, ഫിയാസ് വജ്ജഹ് ത്ത് 36, നധാന്‍ 24 റണ്‍സ്, ജാസ്മിന്റെ മുഹമ്മദ് ഹാഷര്‍ 4, വിഷ്ണു കുമാര്‍ 2 വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ജാസ്മിന്‍ 14.3 ഓവറില്‍ 112 റണ്‍സിന് എല്ലാവരും പുറത്തായി. മുഹമ്മദ് ഷൈഫ് 26, ഷാദാബ് ഖാന്‍ 25, അക്ഷയ് ശിവ 21 റണ്‍സും ബ്ലൂമിംഗ് ഡേലിന്റെ റിഹാന്‍ അലി ഹാട്രിക്ക് അടക്കം 4, സഞ്ജയ് 3, വിനോദ് 2 വിക്കറ്റും നേടി.

Related Articles
Next Story
Share it