ലഹരിക്കെതിരെ കാമ്പയിനുമായി കായികവകുപ്പ്: സംസ്ഥാനതല ഉദ്ഘാടനം കാസര്‍കോട്ട് മന്ത്രി നിര്‍വഹിച്ചു

കാസര്‍കോട്: കായിക വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ സന്ദേശ പ്രചാരണ കാമ്പയിന്‍ 'കിക്ക് ഡ്രഗ്സ്'ന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി. അബ്ദുല്‍ റഹ്മാന്‍ കാസര്‍കോട്ട് നിര്‍വഹിച്ചു. എം.എല്‍.എമാരായ സി.എച്ച് കുഞ്ഞമ്പു, എം. രാജഗോപാലന്‍, ഇ. ചന്ദ്രശേഖരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍, ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് പി. ഹബീബ് റഹ്മാന്‍ വിവിധ അസോസിയേഷന്‍ ഭാരവാഹികള്‍ കായികതാരങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കളിക്കളങ്ങളെ സജീവമാക്കി ലഹരിയെ പ്രതിരോധിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കായിക വകുപ്പിന്റെ 'കിക്ക് ഡ്രഗ്സ്' 14 ജില്ലകളിലൂടെയും സഞ്ചരിക്കുന്നത്. ലഹരി വിരുദ്ധ പ്രചാരണത്തിന്റെ റണ്‍ ഉദുമ പാലക്കുന്നില്‍ ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി ഫ്‌ളാഗ് ഓഫ് ചെയ്ത മിനി മാരത്തണ്‍ മത്സരങ്ങള്‍ വിദ്യാനഗര്‍ കലക്ടറേറ്റ് സമീപം സമാപിച്ചു. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ കലക്ടറേറ്റിന് മുന്നിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് വാക്കത്തോണ്‍ ആരംഭിച്ചത്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it