റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവ് 3ാം പതിപ്പ് ഡിസംബറില്‍; ഗ്രാമീണ മേഖലയിലെ സംരംഭക സാധ്യതകള്‍ ചര്‍ച്ചയാവും
സി.പി.സി.ആര്‍,ഐയില്‍ ഡിസംബര്‍ 14,15 തീയതികളില്‍ നടക്കും. കേരള സ്റ്റാര്‍ട്ട്അപ് മിഷന്‍, സി.പി.സി.ആര്‍.ഐ, കേരള കേന്ദ്ര സര്‍വകലാശാല എന്നിവര്‍ സംയുക്തമായി സംഘടിപ്പിക്കുന്ന കോണ്‍ക്ലേവിന്റെ ഇത്തവണത്തെ പ്രമേയം ''ഗ്രാമീണ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് സാങ്കേതികത എങ്ങനെ പ്രയോജനപ്പെടുത്താം'' എന്നതാണ്
കാസറഗോഡ്: ഗ്രാമീണ മേഖലയിലെ സംരംഭക സാധ്യതകള്‍ക്ക് വെളിച്ചം പകരാന്‍ റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവിന്റെ 3ാം പതിപ്പ് കാസര്‍കോട് സി.പി.സി.ആര്‍,ഐയില്‍ ഡിസംബര്‍ 14,15 തീയതികളില്‍ നടക്കും. കേരള സ്റ്റാര്‍ട്ട്അപ് മിഷന്‍, സി.പി.സി.ആര്‍.ഐ, കേരള കേന്ദ്ര സര്‍വകലാശാല എന്നിവര്‍ സംയുക്തമായി സംഘടിപ്പിക്കുന്ന കോണ്‍ക്ലേവിന്റെ ഇത്തവണത്തെ പ്രമേയം ''ഗ്രാമീണ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് സാങ്കേതികത എങ്ങനെ പ്രയോജനപ്പെടുത്താം'' എന്നതാണ്. ഗ്രാമീണ-കാര്‍ഷിക മേഖലകളെ ശക്തിപ്പെടുത്താന്‍ ഇടപെടലുകള്‍ നടത്തിയ സ്റ്റാര്‍ട്ടപ് സംരംഭങ്ങളുടെ സ്ഥാപകര്‍, കാര്‍ഷിക-ഭക്ഷ്യോത്പാദന മേഖലകളിലെ സാങ്കേതിക വളര്‍ച്ചയും സാധ്യതകളും വിശദീകരിക്കല്‍, ഗ്രാമീണ ഇന്ത്യയുടെ സാദ്ധ്യതകളെ കുറിച്ചുള്ള ചര്‍ച്ച ,കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രമുള്‍പ്പെടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഗവേഷണ സ്ഥാപനങ്ങള്‍ വികസിപ്പിച്ച വാണിജ്യ സാധ്യതയുള്ള സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തല്‍ തുടങ്ങി വിവിധ സെഷനുകളാണ് രണ്ട് ദിവസത്തെ കോണ്‍ക്ലേവില്‍ ഒരുക്കിയിരിക്കുന്നത്.
കോണ്‍ക്ലേവിന്റെ ഭാഗമായി കേരള കേന്ദ്ര സര്‍വകലാശാലയില്‍ സംഘടിപ്പിക്കുന്ന റൂറല്‍ അഗ്രി-ടെക് ഹാക്കത്തോണ്‍ മറ്റൊരു ആകര്‍ഷണമാവും. കാര്‍ഷിക മേഖലകള്‍ക്കു ആവശ്യമായ സാങ്കേതിക പരിഹാരങ്ങളും,ഗ്രാമീണ ഇന്ത്യയുടെ ടൂറിസം സാധ്യതകള്‍ പരിപോഷിക്കാന്‍ ആവശ്യമായ സാങ്കേതിക വിദ്യകളും വികസിപ്പിച്ചെടുക്കുന്നത് ലക്ഷ്യം വെച്ച് നടത്തുന്ന ഹാക്കത്തോണില്‍ ഇന്ത്യയിലെ വിവിധ ക്യാപസുകളെയും യൂണിവേഴ്‌സിറ്റികളെയും പ്രതിനിധീകരിച്ചു 15 ടീമുകളിലായി നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുംസാങ്കേതിക സഹായം ആവശ്യമായ മേഖലകളും ,അതുമായി ബന്ധപ്പെട്ട ആധികാരിക വിവരം നല്‍കാന്‍ പറ്റുന്ന സി.പി.സി.ആര്‍.ഐ യിലെ ഗവേഷകരും, സാങ്കേതിക വിദഗ്ദ്ധരും ഹാക്കത്തോണില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനുണ്ടാവും. .
അഗ്രി-ടെക് ഹാക്കത്തോണില്‍ പങ്കെടുക്കാം..
ക്യാഷ് പ്രൈസിനൊപ്പം നിരവധി അവസരങ്ങള്‍..!!
സാങ്കേതിക മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്കും ,ഗവേഷകര്‍ക്കും ,സ്റ്റാര്‍ട്ടപ്പുകള്‍ക്കും ,പ്രൊഫഷണലുകള്‍ക്കും അഗ്രി-ടെക് ഹാക്കത്തോണില്‍ പങ്കെടുക്കാം.മികച്ച പരിഹാരം നിര്‍ദേശിക്കുകയും പ്രോട്ടോടൈപ്പ് വികസിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് ഒരു ലക്ഷം രൂപ കാഷ്് പ്രൈസും കേരള സ്റ്റാര്‍ട്ടപ് മിഷനിലോ സി.പി.സി.ആര്‍.ഐ ഇന്‍ക്യൂബറ്ററിലേക്കോ അവസരവും ലഭിക്കും .കൂടാതെ കാര്‍ഷിക-ഭക്ഷ്യോത്പാദന മേഖലകളിലെ പരിഹാരം നിര്‍ദേശിക്കുന്നവര്‍ക്ക് സി.പി.സി.ആര്‍.ഐ യുമായി ചേര്‍ന്ന് കൂടുതല്‍ ഗവേഷണങ്ങള്‍ക്കും വാണിജ്യാടിസ്ഥാനത്തില്‍ ഉത്പന്നം നിര്‍മ്മിക്കുന്നതിനും അവസരം ഉണ്ടാകും. കോണ്ഫറന്‍സിലും ഹാക്കത്തോണിലും പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് https://ribc.startupmission.in വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍- +919562911181 ( ഡോ. കെ മുരളീധരന്‍, സി.പി.സി.ആര്‍.ഐ)