വ്യാജ തോക്ക് നിര്‍മ്മാണ കേന്ദ്രത്തില്‍ റെയ്ഡ്; ഒരാള്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: വ്യാജ തോക്ക് നിര്‍മ്മാണ കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ തോക്കുകള്‍ പിടികൂടി. ഒരാള്‍ അറസ്റ്റില്‍. കള്ളാറിലാണ് വ്യാജ നിര്‍മ്മാണ കേന്ദ്രം കണ്ടെത്തിയത്. കണ്ണൂര്‍ ആലക്കോട് കാര്‍ത്തികപുരം എരുതമാടമേലരുകില്‍ എം.കെ. അജിത് കുമാര്‍ (55) ആണ് അറസ്റ്റിലായത്. കള്ളാറില്‍ ആണ് വ്യാജ തോക്ക് നിര്‍മ്മാണ കേന്ദ്രം കണ്ടെത്തിയത്. കള്ളാര്‍ കോട്ടക്കുന്ന് കൈക്കളം കല്ലിലെ വീട് കേന്ദ്രീകരിച്ചാണ് തോക്ക് നിര്‍മ്മാണം. ഇവിടെവെച്ചാണ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം, കാഞ്ഞങ്ങാട്, ബേക്കല്‍ ഡി.വൈ. എസ്.പിമാരുടെ സ്‌ക്വാഡുകളും രാജപുരം പൊലീസും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്. രണ്ട് തോക്കുകളും നിര്‍മ്മാണത്തിലിരിക്കുന്ന മറ്റൊരു തോക്കും പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് രാജപുരം പുഞ്ചക്കരയിലെ സന്തോഷ്, പരപ്പയിലെ ഷാജി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.