കാസര്‍കോട് നഗരസഭാ കാര്യാലയത്തിന് പ്രൗഢി പകര്‍ന്ന് പുതിയ കവാടം

കാസര്‍കോട്: കാസര്‍കോട് നഗരസഭാ കാര്യാലയത്തിന് പുതിയ കവാടം. ഏതാണ്ട് എട്ടടി ഉയരമുള്ള ചുറ്റുമതിലോട് കൂടിയാണ് പുതിയ കവാടം നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്തത്. ചുറ്റുമതിലും കവാടവും നഗരസഭാ കാര്യാലയത്തിന് പ്രൗഢി പകര്‍ന്നിട്ടുണ്ട്. 8 ലക്ഷം രൂപ ചെലവിലാണ് നിര്‍മ്മിച്ചത്. ഉദ്ഘാടനം കഴിഞ്ഞ ദിവസം നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം നിര്‍വഹിച്ചു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it