ദേശീയപാത 66 നിര്‍മ്മാണം 2025 ഡിസംബറോടെ പൂര്‍ത്തിയാകും; മന്ത്രി പി.എ മുഹമ്മദ് റിയാസ്; പുളിക്കാല്‍ പാലം നാടിന് സമര്‍പ്പിച്ചു

കാസർകോട്: ദേശീയപാത 66 നിര്‍മ്മാണം 2025 ഡിസംബറോടെ പൂര്‍ത്തിയാകുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മടിക്കൈ പഞ്ചായത്തിലെ പുളിക്കാല്‍ പാലം നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ കാലപഴക്കത്താല്‍ അപകടത്തിലായിരുന്ന വീതികുറഞ്ഞ വി.സി.ബി സ്ട്രക്ച്ചര്‍ പൊളിച്ചാണ് പാലം 7.27 കോടി രൂപ ഉപയോഗിച്ച് പുതിയ പാലം നിര്‍മ്മിച്ചത്. പാലം നിര്‍മ്മാണത്തിനായി ഭൂമി സൗജന്യമായി വിട്ടു നല്‍കിയ ഭൂവുടമകളെ മന്ത്രി പ്രശംസിച്ചു. മലയോര ഹൈവേ പൂര്‍ത്തിയാകുന്നതോടെ കാർഷിക മേഖലയ്ക്കും ടൂറിസം രംഗത്തിനും ഒന്‍പത് ജില്ലകളിലൂടെയുള്ള തീരദേശ ഹൈവേയും ടൂറിസം മേഖലയ്ക്കും വലിയ മുതല്‍ക്കൂട്ടാകും.

മികച്ച റോഡുകള്‍, പാലങ്ങള്‍,കളിക്കളങ്ങള്‍, വിദ്യാലയങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍, ആശുപത്രികളില്‍ കാത്ത് ലാബുകള്‍, തുടങ്ങി കേരളം ഉണ്ടായ കാലം മുതല്‍ ഇന്നുവരെ കാണാത്ത വിധത്തില്‍ കോടി കണക്കിന് രൂപ ചിലവഴിച്ച് പശ്ചാത്തല മേഖലയില്‍ അത്ഭുതം സൃഷ്ടിച്ചത് കിഫ്ബിയാണ്. 2016-21 സര്‍ക്കാറിന്റെ കാലത്ത് നിരവധി പദ്ധതികള്‍ കിഫ്ബി നടപ്പാക്കിയെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ഇ.ചന്ദ്രശേഖരന്‍ എം എല്‍ എ അധ്യക്ഷനായി. കെ.ആര്‍.എഫ്.ബി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കെ.പി വിനോദ് കുമാര്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.വി ശ്രീലത, തുടങ്ങിയവർ. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത സ്വാഗതവും വൈസ് പ്രസിഡന്റ് വി.പ്രകാശന്‍ നന്ദിയും പറഞ്ഞു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it