അപ്പാര്‍ട്ടുമെന്റില്‍ നിന്ന് എം.ഡി.എം.എയും കഞ്ചാവും പിടികൂടി

കാസര്‍കോട്: അപ്പാര്‍ട്ടുമെന്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ എം.ഡി.എം.എയും കഞ്ചാവും പൊലീസ് കസ്റ്റഡിയിലെടുത്തു. അണങ്കൂരിലെ ഒരു അപ്പാര്‍ട്ടുമെന്റിന്റെ നാലാംനിലയില്‍ നിന്ന് അഞ്ചാംനിലയിലേക്ക് പോകുന്ന സ്റ്റെപ്പിനടിയില്‍ പ്ലൈവുഡുകള്‍ക്കിടയില്‍ കവറുകളിലാക്കിയ നിലയില്‍ 07.72 ഗ്രാം എം.ഡി.എം.എയും 01.48 ഗ്രാം കഞ്ചാവുമാണ് കണ്ടെത്തിയത്. കാസര്‍കോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇവിടെ കഞ്ചാവും എം.ഡി.എം.എയും എങ്ങനെയെത്തിയെന്ന് വ്യക്തമല്ല.
ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ എം.ഡി.എം.എ.
Next Story

