നഗരത്തിലെ പോക്കറ്റ് റോഡുകള്‍ പലതും തകര്‍ന്നു; യാത്ര ദുരിതപൂര്‍ണ്ണം

കാസര്‍കോട്: നഗരത്തിലെ മിക്ക പോക്കറ്റ് റോഡുകളും തകര്‍ന്നു. ഇതോടെ യാത്രക്കാര്‍ ദുരിതത്തിലായി. മല്ലികാര്‍ജ്ജുന ക്ഷേത്രത്തിന് സമീപം നെല്ലിക്കുന്നിലേക്ക് പോകുന്ന ശാന്താ ദുര്‍ഗാംബ മെയിന്‍ റോഡിലെ പല ഭാഗങ്ങളും തകര്‍ന്നു. മാസങ്ങള്‍ക്ക് മുമ്പ് തന്നെ റോഡ് തകര്‍ന്നിരുന്നു. ഈ റോഡില്‍ ദിവസേന നൂറുക്കണക്കിന് വാഹനങ്ങളും കാല്‍നടയാത്രക്കാരും സഞ്ചരിക്കുന്നു. റോഡിലെ തകര്‍ച്ചയും കുഴിയും കാരണം ഇരുചക്ര-മുച്ചക്ര വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിക്കുന്നു. യാത്രക്കാരുടെ നടുവൊടിച്ചുള്ള ഈ യാത്ര കടുത്ത ദുരിതമാണ് ഉണ്ടാക്കുന്നത്. നഗരത്തിലെ മിക്ക പോക്കറ്റ് റോഡുകളുടെയും അവസ്ഥ ഇത് തന്നെയാണ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ് രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും. ബന്ധപ്പെട്ടവരോട് നിരവധി തവണ പരാതി പറഞ്ഞിട്ടും ഫലമില്ലെന്നാണ് വാഹന യാത്രക്കാരും നാട്ടുകാരും പറയുന്നത്.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it