മജീദ് തളങ്കരയുടെ ഭാര്യ നഫീസത്ത് അന്തരിച്ചു

ചെറുവത്തൂര്‍ ഇടക്കാവില്‍ പള്ളിക്കണ്ടം തറവാട് അംഗമാണ്.

തളങ്കര: ബീഡി തൊഴിലാളി ഫെഡറേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റും, എസ് ടി യു നേതാവുമായിരുന്ന പരേതനായ മജീദ് തളങ്കരയുടെ ഭാര്യ തളങ്കര കടവത്തെ ഇപി നഫീസത്ത്(80) അന്തരിച്ചു. ചെറുവത്തൂര്‍ ഇടക്കാവില്‍ പള്ളിക്കണ്ടം തറവാട് അംഗമാണ്. ചെറുവത്തൂര്‍ പഞ്ചായത്ത് പ്രഥമ പ്രസിഡന്റായിരുന്ന പള്ളിക്കണ്ടം മൊയ്തീന്‍ ഹാജിയുടേയും ബീഫാത്തിമയുടേയും മകളും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റും യു.എ.ഇ കെ.എം.സി.സി ട്രഷററുമായ നിസാര്‍ തളങ്കരയുടെ മാതാവുമാണ്.

മറ്റ് മക്കള്‍: സുഹ് റ, ഹസ്സന്‍ കുട്ടി തളങ്കര, മുജീബ് തളങ്കര(നഗരസഭ മുന്‍ കൗണ്‍സിലര്‍), റഫീഖ് തളങ്കര. മരുമക്കള്‍: ഷാഫി, സൈദ, ജമീല, സൈമുജ. സഹോദരങ്ങള്‍: ഇ.എം ഇബ്രാഹിം കുട്ടി, അബ്ദുള്‍ ഖാദര്‍, ഉമ്മര്‍, കുഞ്ഞഹമ്മദ്, കുഞ്ഞബ്ദുല്ല, മഹമൂദ്, ആയിഷ, ഖദീജ, കുഞ്ഞലീമ.

Related Articles
Next Story
Share it