താലൂക്ക് ഓഫീസിന് സമീപം ലോട്ടറി സ്റ്റാളിനും ഫോട്ടോസ്റ്റാറ്റ് കടക്കും തീ പിടിച്ചു

കാസര്‍കോട്: താലൂക്ക് ഓഫീസിന് സമീപം ലോട്ടറി സ്റ്റാളിനും ഫോട്ടോസ്റ്റാറ്റ് കടക്കും തീ പിടിച്ചു. കാരണം വ്യക്തമല്ല. രാത്രി 11.15 ഓടെയാണ് തീപിടിത്തം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. ഉടമസ്ഥരുടെ പേരുവിവരം ലഭ്യമായിട്ടില്ല. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ വി.എം സതീശന്റെ നേതൃത്വത്തില്‍ കാസര്‍കോട് അഗ്‌നിരക്ഷ സേനയെത്തി തീ അണച്ചു. അഗ്‌നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലാണ് തൊട്ടടുത്ത കടകളിലേക്ക് തീ വ്യാപിക്കാതെ അണയ്ക്കാന്‍ കഴിഞ്ഞത്. ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ അമല്‍രാജ്, വൈശാഖ് പാര്‍ത്ഥസാരഥി, രമേശ, അനുശ്രീ, ഹോം ഗാര്‍ഡ് രാകേഷ്, ശ്രീജിത്ത് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it