ശബരിമല തീര്‍ത്ഥാടകരെ യാത്രയാക്കി കേരളം മതസൗഹാര്‍ദ്ദത്തിന്റെ വിളനിലം-പി.കെ. കുഞ്ഞാലിക്കുട്ടി

ചുമട്ട് തൊഴിലാളികളും എസ്.ടി.യു പ്രവര്‍ത്തകരുമായ ശബരിമല തീര്‍ത്ഥാടകര്‍ക്ക് കാസര്‍കോട് ടൗണ്‍ എസ്.ടി.യു കമ്മിറ്റി നല്‍കിയ യാത്രയയപ്പ് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: കേരളം മതസൗഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും വിളനിലമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഇതരമത സ്‌നേഹത്തിന്റെ മഹത്തായ പാരമ്പര്യം തൊഴിലാളികള്‍ മുറുകെ പിടിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാസര്‍ക്കോട് നഗരത്തിലെ എസ്.ടി.യു പ്രവര്‍ത്തകരും ചുമട്ട് തൊഴിലാളികളുമായ ശബരിമല തീര്‍ത്ഥാടകര്‍ക്ക് ടൗണ്‍ എസ്.ടി.യു കമ്മിറ്റി നല്‍കിയ യാത്രയയപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.ടി.യു ദേശീയ വൈസ് പ്രസിഡണ്ട് എ.അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, എസ്.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. മുഹമ്മദ് അഷ്‌റഫ്, വൈസ് പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ജില്ലാ ജനറല്‍ സെക്രട്ടറി മുത്തലിബ് പാറക്കെട്ട്, പി.ബി. ഷഫീഖ്, കെ.ടി.അബ്ദുല്‍ റഹ്മാന്‍, എ. രഘു, സഹീദ് എസ്.എ, ശിഹാബ് പാറക്കട്ട, ഇബ്രാഹിം ഖലീല്‍, ബഷീര്‍, സുഹൈല്‍ പാറക്കട്ട, പ്രസംഗിച്ചു.

