ദുബായിലെ വ്യാപാരിയും സജീവ തബ്ലീഗ് പ്രവര്‍ത്തകനുമായ ആദൂര്‍ അബ്ദുല്ല ഹാജി അന്തരിച്ചു

കറകളഞ്ഞ ദീനീ പ്രവര്‍ത്തകനായിരുന്നു

തളങ്കര: ദുബായില്‍ നിരവധി വ്യാപാര സ്ഥാപനങ്ങളുടെ ഉടമയും സജീവ തബ്ലീഗ് പ്രവര്‍ത്തകനുമായ തളങ്കര സിറാമിക് സ് റോഡിലെ ആദൂര്‍ അബ്ദുല്ല ഹാജി (67) അന്തരിച്ചു. കറകളഞ്ഞ ദീനീ പ്രവര്‍ത്തകനായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ സ്വവസതിയിലായിരുന്നു അന്ത്യം. പരേതരായ ആദൂര്‍ ആമുവിന്റെയും ആസിയയുടെയും മകനാണ്.

ഭാര്യ: ബീഫാത്തിമ. മക്കള്‍: അഫീഫ, ബിലാല്‍ അഹമദ്, നബീല്‍ അഹ്‌മദ്, മുഹമ്മദ് ഫൈസല്‍ (മൂവരും ദുബായ്), ഹാജ് റ അസ്മി, ആത്തിഫ അറഫാത്ത്. മരുമക്കള്‍: ഷഫീല്‍, അബ്ദുല്‍ റഹ്‌മാന്‍, അറഫാത്ത്, മര്‍ജാന, ഹാനിയ, മറിയം സഫ കല്ലങ്കാടി. സഹോദരങ്ങള്‍: ആദൂര്‍ മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ റഹ്‌മാന്‍, ഇബ്രാഹിം, ജമീല.

Related Articles
Next Story
Share it