സ്ഥലം തെറ്റിയും അക്ഷരത്തെറ്റിലും ദിശാ സൂചികകള്‍: യാത്രക്കാര്‍ വട്ടംകറങ്ങുന്നു

കാസര്‍കോട്: വട്ടംകറക്കുന്ന ദിശാ സൂചികാ ബോര്‍ഡുകള്‍ യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നു. യാത്രക്കാര്‍ക്ക് ഏറ്റവും എളുപ്പമാകുന്ന തരത്തില്‍ യഥാര്‍ത്ഥ ഇടത്ത് സ്ഥാപിക്കുന്നതിന് പകരം മറ്റെവിടെയെങ്കിലും സ്ഥാപിച്ചും അക്ഷരത്തെറ്റുകള്‍ വരുത്തിയുമാണ് ഈ ദുരിതം സൃഷ്ടിക്കുന്നത്. ചെര്‍ക്കളയില്‍ നിന്ന് നാലാംമൈല്‍ ഭാഗത്തേക്ക് വരുമ്പോള്‍ ചേരൂറിലേക്കുള്ള സൈന്‍ ബോര്‍ഡ് വേണ്ടത് സിറ്റിസണ്‍ നഗറിനും നാലാംമൈലിനും ഇടയിലാണ്. എന്നാല്‍ ഈ ബോര്‍ഡുള്ളത് സന്തോഷ് നഗറിന്നും പാണലത്തിന്നും ഇടയിലാണ്. വഴി അറിയാവുന്ന ഈ പ്രദേശത്തുകാര്‍ക്ക് പ്രശ്‌നമില്ലായിരിക്കാമെങ്കിലും ദൂരെ ദിക്കുകളില്‍ നിന്നു വരുന്നവരെ വഴി തെറ്റിക്കാന്‍ ഇത് കാരണമാകും. അണങ്കൂരില്‍ സ്ഥാപിച്ചിട്ടുള്ള ദിശാ ബോര്‍ഡില്‍ അനഗൂര്‍ എന്നാണ് ഹിന്ദിയിലും ഇംഗ്ലിഷിലും എഴുതിയിരിക്കുന്നത്.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it