ചള്ളങ്കയം സ്വദേശി സൗദിയില്‍ മരിച്ചു

കാസര്‍കോട്: ചള്ളങ്കയം അമ്പേരി സ്വദേശി സൗദി അറേബ്യയിലെ ദമാമില്‍ ജോലി സ്ഥലത്ത് അന്തരിച്ചു. അമ്പേരിയിലെ പരേതരായ ഹസൈനാര്‍ ഹാജിയുടെയും ബീഫാത്തിമയുടെയും മകനും കേരള മുസ്ലിം ജമാഅത്ത് ചള്ളങ്കയം യൂണിറ്റ് അംഗവുമായ എ.എം അബ്ബാസ്(60) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഒരു വര്‍ഷം മുമ്പാണ് നാട്ടില്‍ വന്ന് മടങ്ങിയത്. ഭാര്യ: ബീഫാത്തിമ. മക്കള്‍: അബ്ദുല്‍ ഖാദര്‍ (ദുബായ്), മുഹമ്മദ് ശംസീര്‍, ആയിഷത്ത് തൗഫീറ, ഖദീജത്ത് തന്‍വീറ. മരുമകന്‍: ജമാല്‍ ഉറുമി. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്‍ ഖാദര്‍, ഉമ്മലിമ്മ, പരേതനായ അബ്ദുല്ല.
Next Story

