ദേശീയപാത രണ്ടാംറീച്ചിലെ പ്രവൃത്തി മന്ദഗതിയില്‍; അപകടം തുടര്‍ക്കഥ

പൊയ്‌നാച്ചി: ദേശീയപാത രണ്ടാം റീച്ചിലെ പ്രവൃത്തി മന്ദഗതിയില്‍ തന്നെ. ഇവിടെ അപകടം തുടര്‍ക്കഥയായതും യാത്രക്കാരെ ആശങ്കപ്പെടുത്തുന്നു. ഇന്നലെ ഉച്ചയോടെ ചരക്ക് ലോറി അപകടത്തില്‍പ്പെട്ടു. കോഴിക്കോട് ഭാഗത്തേക്ക് വെളുത്തുള്ളി കയറ്റിപോവുകയായിരുന്ന ചരക്കുലോറിയാണ് മറിഞ്ഞത്. 24 ടണ്ണോളം വെളുത്തുള്ളി റോഡില്‍ ചിതറി. ഒരുമണിക്കൂറോളം റോഡില്‍ ഗതാഗതകുരുക്കുമുണ്ടായി. ദേശീയപാതയില്‍ സ്ഥിരമായി അപകടം ഉണ്ടാകുന്ന സ്ഥലമാണിത്. ചട്ടഞ്ചാല്‍ ഭാഗത്തേക്ക് വരുന്ന ചരക്കുവാഹനങ്ങള്‍ ഇവിടത്തെ കയറ്റത്തില്‍ കുടുങ്ങി കഷ്ടപ്പെടുകയാണ്. ലോറി പിന്നോട്ട് നീങ്ങിയാണ് ഇന്നലെ അപകടമുണ്ടായത്.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it