കോഴിക്ക് 175 രൂപ കടന്നു; റമദാന്‍ എത്തുന്നതോടെ ഇനിയും വില കൂടും

കുമ്പള: കോഴിക്ക് ചരിത്രത്തിലാദ്യമായി ഒരു കിലോക്ക് 175 രൂപ കടന്നു. ഏട്ട് വര്‍ഷം മുമ്പാണ് 170 കടന്നിട്ടുള്ളതെന്ന് കോഴി വ്യാപാരികള്‍ പറയുന്നു .ക്രിസ്തുമസും പുതുവര്‍ഷവും വന്നതോടെയാണ് കോഴികള്‍ക്ക് വില കൂടിയത്. ക്രിസ്തുമസ്-പുതുവത്സരാഘോഷങ്ങള്‍ക്ക് കോഴിയിറച്ചിയുടെ ഉപയോഗം ഇരട്ടിയാവുകയായിരുന്നു. ഇതിനിടയില്‍ വിവാഹങ്ങളും കൂടിയതോടെ കോഴികള്‍ കിട്ടാതാവുന്ന സാഹചര്യമുണ്ടായതും വില കൂടാന്‍ മറ്റൊരു കാരണമാണെന്ന് വ്യാപാരികള്‍ പറയുന്നു. കച്ചവടം ഇടിഞ്ഞതോടെ കോഴി വ്യാപാരികള്‍ ഉപഭോക്താക്കള്‍ക്ക് കോഴികള്‍ ആവശ്യത്തിന് ഇറച്ചിയാക്കി കൊടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇത്രയും വില വര്‍ധിച്ചത് ചരിത്രത്തില്‍ ആദ്യമെന്നാണ് പറയുന്നത്. റമദാന്‍ എത്തുന്നതോടെകിലോക്ക് 200 രൂപ കടക്കുമെന്നാണ് പറയുന്നത്.
Next Story

