പണിമുടക്ക് ദിവസം സേവനത്തിലേര്‍പ്പെട്ട് അണങ്കൂരിലെ ഓട്ടോ ഡ്രൈവര്‍മാര്‍

അണങ്കൂരിലെ ഓട്ടോ ഡ്രൈവര്‍മാര്‍ പണിമുടക്ക് ദിവസം കുഴികള്‍ നികത്തുന്നു
കാസര്‍കോട്: പണിമുടക്ക് ദിവസം സേവനം നടത്തി അണങ്കൂരിലെ ഓട്ടോ ഡ്രൈവര്‍മാര്‍. വാട്ടര്‍ അതോറിറ്റി പൈപ്പ് സ്ഥാപിച്ച് പാതിവഴിയില്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ദുരിതമായിരുന്ന കുഴിയും ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തെ കുഴിയുമാണ് പണിമുടക്ക് ദിവസം ഓട്ടോ ഡ്രൈവര്‍മാര്‍ നികത്തി ഗതാഗതയോഗ്യമാക്കിയത്. എസ്.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് എ.എച്ച് അബ്ദുല്ല, റഫീഖ് കൊല്ലമ്പാടി, ഹസ്സൈനാര്‍ താനിയത്ത്, അബ്ദു. ബി.എ, സലാം നെക്കര, സിദ്ദീഖ് ബെദിര, മുനീര്‍ പച്ചക്കാട്, യൂസുഫ്, അഷ്റഫ് കൊല്ലമ്പാടി, ഇബ്രാഹിം, ഫാറൂഖ്, കിരണ്‍ ഡിസൂസ, ബഷീര്‍ കൊല്ലമ്പാടി, ഖലീല്‍ കൊറക്കോട്, സലീം എന്നിവര്‍ നേതൃത്വം നല്‍കി.
Next Story