ഒരു കോടിയോളം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കണ്ണൂരില്‍ പിടിയില്‍

കണ്ണൂര്‍: ഒരു കോടിയോളം രൂപയുടെ സ്വര്‍ണം കടത്തുന്നതിനിടെ കാസര്‍കോട് സ്വദേശിയെ കണ്ണൂര്‍ വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് അധികൃതര്‍ പിടികൂടി. ഹര്‍ഷാദ് മൗവ്വലില്‍ നിന്നാണ് 1043 ഗ്രാം സ്വര്‍ണം പിടികൂടിയത്. ടോയ്‌ലറ്റില്‍ ഉപേക്ഷിച്ച നിലയില്‍ 895 ഗ്രാം സ്വര്‍ണവും കണ്ടെത്തി.കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി.വി ജയകാന്ത്, അസി. കമ്മീഷണര്‍ ഇ.വി ശിവരാമന്‍, സൂപ്രണ്ടുമാരായ കൂവന്‍ പ്രകാശന്‍, ശ്രീവിദ്യ സുധീര്‍, ഗീതകുമാരി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.കഴിഞ്ഞദിവസം ഒരുകോടിയോളം രൂപയുടെ സ്വര്‍ണം കടത്തുന്നതിനിടെ കാസര്‍ കോട്ടെ 19കാരി കരിപ്പൂര്‍ വിമാനത്താവളത്തിലും പിടിയിലായിരുന്നു

കണ്ണൂര്‍: ഒരു കോടിയോളം രൂപയുടെ സ്വര്‍ണം കടത്തുന്നതിനിടെ കാസര്‍കോട് സ്വദേശിയെ കണ്ണൂര്‍ വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് അധികൃതര്‍ പിടികൂടി. ഹര്‍ഷാദ് മൗവ്വലില്‍ നിന്നാണ് 1043 ഗ്രാം സ്വര്‍ണം പിടികൂടിയത്. ടോയ്‌ലറ്റില്‍ ഉപേക്ഷിച്ച നിലയില്‍ 895 ഗ്രാം സ്വര്‍ണവും കണ്ടെത്തി.
കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി.വി ജയകാന്ത്, അസി. കമ്മീഷണര്‍ ഇ.വി ശിവരാമന്‍, സൂപ്രണ്ടുമാരായ കൂവന്‍ പ്രകാശന്‍, ശ്രീവിദ്യ സുധീര്‍, ഗീതകുമാരി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കഴിഞ്ഞദിവസം ഒരുകോടിയോളം രൂപയുടെ സ്വര്‍ണം കടത്തുന്നതിനിടെ കാസര്‍ കോട്ടെ 19കാരി കരിപ്പൂര്‍ വിമാനത്താവളത്തിലും പിടിയിലായിരുന്നു

Related Articles
Next Story
Share it