ബി.ജെ.പി. സ്ഥാനാര്‍ത്ഥികളായി; അണങ്കൂരില്‍ രമേശ്, 3 പേരൊഴികെ എല്ലാം പുതുമുഖങ്ങള്‍

കാസര്‍കോട്: കാസര്‍കോട് നഗരസഭയിലേക്കുള്ള ബി.ജെ.പി. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മൂന്ന് പേര്‍ ഒഴികെ ബാക്കിയെല്ലാവരും പുതുമുഖങ്ങളാണ്. ഒമ്പതാം വാര്‍ഡായ അണങ്കൂരില്‍ ബി.ജെ.പി. നേതാവും ദീര്‍ഘകാലമായി നഗരസഭയിലെ പ്രതിപക്ഷ നേതാവുമായ പി. രമേശ് മത്സരിക്കും. വിദ്യാനഗര്‍ വാര്‍ഡ് ഇത്തവണ ജനറല്‍ വാര്‍ഡ് ആയെങ്കിലും ഇവിടെ വീണ്ടും കെ. സവിത ടീച്ചര്‍ തന്നെ സ്ഥാനാര്‍ത്ഥിയാവും. കഴിഞ്ഞ തവണ കടപ്പുറം നോര്‍ത്ത് വാര്‍ഡ് അംഗമായിരുന്ന ഉമാ എം ഇത്തവണ ലൈറ്റ് ഹൗസ് വാര്‍ഡില്‍ (38) ല്‍ ജനവിധി തേടും. മറ്റു സ്ഥാനാര്‍ത്ഥികള്‍ ഇവരാണ്: […]

കാസര്‍കോട്: കാസര്‍കോട് നഗരസഭയിലേക്കുള്ള ബി.ജെ.പി. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മൂന്ന് പേര്‍ ഒഴികെ ബാക്കിയെല്ലാവരും പുതുമുഖങ്ങളാണ്. ഒമ്പതാം വാര്‍ഡായ അണങ്കൂരില്‍ ബി.ജെ.പി. നേതാവും ദീര്‍ഘകാലമായി നഗരസഭയിലെ പ്രതിപക്ഷ നേതാവുമായ പി. രമേശ് മത്സരിക്കും. വിദ്യാനഗര്‍ വാര്‍ഡ് ഇത്തവണ ജനറല്‍ വാര്‍ഡ് ആയെങ്കിലും ഇവിടെ വീണ്ടും കെ. സവിത ടീച്ചര്‍ തന്നെ സ്ഥാനാര്‍ത്ഥിയാവും. കഴിഞ്ഞ തവണ കടപ്പുറം നോര്‍ത്ത് വാര്‍ഡ് അംഗമായിരുന്ന ഉമാ എം ഇത്തവണ ലൈറ്റ് ഹൗസ് വാര്‍ഡില്‍ (38) ല്‍ ജനവിധി തേടും.
മറ്റു സ്ഥാനാര്‍ത്ഥികള്‍ ഇവരാണ്: വാര്‍ഡ്-1(ചേരങ്കൈ വെസ്റ്റ്) കെ.ജി. മനോഹര, 2-ല്‍ (ചേരങ്കൈ ഈസ്റ്റ്) ബിജേഷ്‌കുമാര്‍, 4-ല്‍ (താളിപ്പടുപ്പ്) അശ്വിനി ജി. നായ്ക്, 5-ല്‍ (കറന്തക്കാട്) ഹേമലത ജെ. ഷെട്ടി, 6-ല്‍ (ആനബാഗിലു) പവിത്ര കെ., 8-ല്‍ (നുള്ളിപ്പാടി നോര്‍ത്ത്) ശാരദ ബി., 12-ല്‍ (ചാല) സുജിത്കുമാര്‍, 15-ല്‍ (കൊല്ലമ്പാടി) രാജേഷ് ജി., 16-ല്‍(പച്ചക്കാട്) വിനോദ്കുമാര്‍, 17-ല്‍ (ചെന്നിക്കര) ജാന്‍വി കെ., 18-ല്‍(പുലിക്കുന്ന്) വിമല ടി., 19-ല്‍ (കൊറക്കോട്) രഞ്ജിത ഡി., 24-ല്‍ (ഖാസിലേന്‍) നവീന്‍കുമാര്‍, 30-ല്‍ (ദീനാര്‍ നഗര്‍) ശശിധര കെ., 31-ല്‍ (തായലങ്ങാടി) കെ. ഗുരുപ്രസാദ് പ്രഭു, 32ല്‍ (താലൂക്ക് ഓഫീസ്) ശ്രീലത എം., 33-ല്‍ (ബീരന്ത്ബയല്‍) വീണാകുമാരി, 34-ല്‍ (നെല്ലിക്കുന്ന്) അജീഷ്‌കുമാര്‍ കെ.ടി., 35-ല്‍ (പള്ളം) രമ്യാരതീഷ്, 36-ല്‍ (കടപ്പുറം സൗത്ത്) രജനി പ്രഭാകരന്‍, 37-ല്‍ (കടപ്പുറം നോര്‍ത്ത്)അജിത് കുമാരന്‍.

Related Articles
Next Story
Share it