'കാസര്‍കോടിന് മുന്നേറണം'; ഉത്തരദേശം കാമ്പയിന് തുടക്കം, കാസര്‍കോട് ജില്ലയുടെ മുന്നേറ്റത്തില്‍ ഉത്തരദേശം വഹിച്ച പങ്ക് നിസ്തുലം-മന്ത്രി അഹമദ് ദേവര്‍കോവില്‍
കാസര്‍കോട്: കാസര്‍കോടിന്റെ വികസന സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നതിനും ജില്ല അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും ഉത്തരദേശം തുടക്കം കുറിച്ച 'കാസര്‍കോടിന് മുന്നേറണം' വികസന കാമ്പയിന്‍ തുറമുഖ-പുരാവസ്തു-മ്യൂസിയം വകുപ്പ് മന്ത്രി അഹമദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. ഉത്തരദേശം ഹെഡ്ഓഫീസില്‍ നടന്ന ചടങ്ങില്‍, കാസര്‍കോട് ജില്ലയുടെ സമഗ്ര വികസനത്തിന് വേണ്ടി ഉത്തരദേശം നാല് പതിറ്റാണ്ട് കാലമായി നടത്തിവരുന്ന നിസ്തുലമായ പ്രവര്‍ത്തനങ്ങള്‍ ഈ നാടിന്റെ വലിയ വളര്‍ച്ചയ്ക്ക് പ്രയോജനപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ജില്ലാ രൂപീകരണം മുതല്‍ […]

കാസര്‍കോട്: കാസര്‍കോടിന്റെ വികസന സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നതിനും ജില്ല അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും ഉത്തരദേശം തുടക്കം കുറിച്ച 'കാസര്‍കോടിന് മുന്നേറണം' വികസന കാമ്പയിന്‍ തുറമുഖ-പുരാവസ്തു-മ്യൂസിയം വകുപ്പ് മന്ത്രി അഹമദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. ഉത്തരദേശം ഹെഡ്ഓഫീസില്‍ നടന്ന ചടങ്ങില്‍, കാസര്‍കോട് ജില്ലയുടെ സമഗ്ര വികസനത്തിന് വേണ്ടി ഉത്തരദേശം നാല് പതിറ്റാണ്ട് കാലമായി നടത്തിവരുന്ന നിസ്തുലമായ പ്രവര്‍ത്തനങ്ങള്‍ ഈ നാടിന്റെ വലിയ വളര്‍ച്ചയ്ക്ക് പ്രയോജനപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ജില്ലാ രൂപീകരണം മുതല്‍ ജില്ലയുടെ വിവിധങ്ങളായ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനും വികസനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനും ഈ പത്രം നല്‍കിയ സംഭാവന ചെറുതല്ല. 1982ല്‍ മുംബൈയില്‍ കുടിയേറിയ ഒരാളാണ് ഞാന്‍. ഉത്തരദേശം ആരംഭിച്ചത് മുതല്‍ ഈ പത്രവുമായി എനിക്ക് നല്ല ബന്ധമുണ്ട്. ഉത്തരദേശത്തിന്റെ സ്ഥിര വായനക്കാരനായിരുന്നു ഞാന്‍. മുംബൈയിലുള്ള കാസര്‍കോട് സ്വദേശികളായ എന്റെ സുഹൃത്തുക്കളുടെ അടുത്തേക്ക് ഉത്തരദേശം പതിവായി വരാറുണ്ടായിരുന്നു. അന്ന് മുതല്‍ ഈ നാടിന്റെ കൃത്യമായ വിവരങ്ങള്‍ ഉത്തരദേശം വഴി ഞാന്‍ അറിയുന്നുണ്ട്. ഉത്തരദേശത്തിന്റെ സ്ഥാപകന്‍ കെ.എം അഹ്‌മദ് മാഷുമായി ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ എനിക്ക് നല്ലബന്ധമാണുണ്ടായിരുന്നത്. ഈ ജില്ലയുടെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി അഹമദ് മാഷ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ നമുക്ക് അറിയാവുന്നതാണെന്നും മന്ത്രി പറഞ്ഞു. കാസര്‍കോടിന്റെ വികസനത്തിന് വേണ്ടി ഈ ജില്ലയുടെ ചുമതലയുള്ള മന്ത്രി എന്ന നിലയില്‍ തന്നാലാവുന്നതെല്ലാം ചെയ്യുമെന്നും എല്ലായ്‌പ്പോഴും മംഗലാപുരത്തെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യം ഇല്ലാതാക്കി എല്ലാരംഗത്തും കാസര്‍കോട് സ്വയംപര്യാപ്തത നേടുന്ന ഒരു കാലം വരണമെന്നും പണ്ടുമുതല്‍ക്കെ ആഗ്രഹിച്ചതാണെന്നും മന്ത്രി പറഞ്ഞു. ഉത്തരദേശം പബ്ലിഷര്‍ മുജീബ് അഹ്‌മദ് സ്വാഗതം പറഞ്ഞു. ന്യൂസ് എഡിറ്റര്‍ ടി.എ ഷാഫി ആമുഖപ്രഭാഷണം നടത്തി. കാസിം ഇരിക്കൂര്‍, എം.എ ലത്തീഫ്, അസീസ് കടപ്പുറം, ശിഫാനി മുജീബ്, എ.കെ ശ്യാംപ്രസാദ്, റാഫി ബെണ്ടിച്ചാല്‍, കെ.സി ഇര്‍ഷാദ്, എം.എന്‍ പ്രസാദ്, ഷാഫി തെരുവത്ത്, ജാബിര്‍ കുന്നില്‍, റഹീം ചൂരി സംബന്ധിച്ചു.
Watch Video