കാസര്‍കോട്: പഴയകാല കൂട്ടുകുടുംബങ്ങളുടെ പ്രശസ്തി വര്‍ധിച്ചുവരുന്ന പുതിയ കാലത്ത് കര്‍ഷകശ്രീ മില്‍ക്ക് വ്യാപാരി കുടുംബങ്ങളെ ഒരുമിച്ചിരുത്തിയത് മാതൃകാപരമാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എം.പി പറഞ്ഞു. കര്‍ഷകശ്രീ മില്‍ക്ക് കുടുംബസംഗമവും കസ്റ്റമേഴ്സ് മീറ്റും കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യതയുള്ള കര്‍ഷകശ്രീ കൂടുതല്‍ വളരുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ മന്ത്രി സി.ടി അഹമ്മദലി അധ്യക്ഷത വഹിച്ചു. മേല്‍പ്പറമ്പ് ഇന്‍സ്പെക്ടര്‍ ടി. ഉത്തംദാസ് മുഖ്യാതിഥിയായി. കര്‍ഷകശ്രീ മാനേജിംഗ് ഡയറക്ടര്‍ പി.എ നൗഷാദ്, വ്യാപാരി വ്യവയാസി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫ്, ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് അഡ്വ. കെ. വിനോദ് കുമാര്‍, സിസ്റ്റര്‍ ബീനാ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
നിരവധി പ്രമുഖര്‍ സംബന്ധിച്ചു. കര്‍ഷകശ്രീ ഡയറി സി.ഐ ഉത്തംദാസിന് നല്കി ഉണ്ണിത്താന് എം.പി പ്രകാശനം ചെയ്തു. കര്‍ഷകശ്രീ ഡയറക്ടര്‍ ഇ. അബ്ദുല്ല കുഞ്ഞി സ്വാഗതം പറഞ്ഞു. കുടുംബസംഗമത്തില്‍ 30 പ്രമുഖരെയും 40 ഓളം വ്യാപാരികളെയും 50 ഓളം സ്കൂള്‍ കലാ കായിക പ്രതിഭകളെയും ആദരിച്ചു. കുട്ടികളുടെ കലാപരിപാടികളും ഗാനമേളയും അരങ്ങേറി.