കര്‍ണാടക മദ്യം ഒഴുകുന്നു; ഒരു മാസത്തിനിടെ എക്‌സൈസ് പിടികൂടിയത് 3961.775 ലിറ്റര്‍ മദ്യവും 2415 ലിറ്റര്‍ വാഷും
കാസര്‍കോട്: ലോക്ക്ഡൗണിനെ തുടര്‍ന്ന് ബീവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും അടച്ചിട്ടതിനാല്‍ കര്‍ണാടകയില്‍ നിന്ന് അനധികൃതമായി മദ്യം ജില്ലയിലേക്ക് ഒഴുകുന്നു. കഴിഞ്ഞ മാസം 3961.775 ലിറ്റര്‍ മദ്യവും 2415 ലിറ്റര്‍ വാഷുമാണ് ജില്ലയിലെ എക്‌സൈസ് സംഘം പിടികൂടിയത്. മദ്യം കടത്താന്‍ ഉപയോഗിച്ച ഇരുചക്രവാഹനങ്ങളടക്കം 37 വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തത്. ജില്ലയില്‍ കാസര്‍കോട്, ഹോസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിളിന്റെ കീഴില്‍ കാസര്‍കോട്, ബദിയഡുക്ക, ബന്തടുക്ക, കുമ്പള, ഹോസ്ദുര്‍ഗ്, നീലേശ്വരം തുടങ്ങി ആറ് റെയ്ഞ്ചുകളിലുള്ള എക്‌സൈസ് ഉദ്യോഗസ്ഥന്‍മാരാണ് രാപ്പകലില്ലാതെ റെയിഡില്‍ പങ്കെടുക്കുന്നത്. രഹസ്യവിവരത്തേ തുടര്‍ന്നും അല്ലാതെയുമാണ് […]
കാസര്‍കോട്: ലോക്ക്ഡൗണിനെ തുടര്‍ന്ന് ബീവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും അടച്ചിട്ടതിനാല്‍ കര്‍ണാടകയില്‍ നിന്ന് അനധികൃതമായി മദ്യം ജില്ലയിലേക്ക് ഒഴുകുന്നു. കഴിഞ്ഞ മാസം 3961.775 ലിറ്റര്‍ മദ്യവും 2415 ലിറ്റര്‍ വാഷുമാണ് ജില്ലയിലെ എക്‌സൈസ് സംഘം പിടികൂടിയത്. മദ്യം കടത്താന്‍ ഉപയോഗിച്ച ഇരുചക്രവാഹനങ്ങളടക്കം 37 വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തത്. ജില്ലയില്‍ കാസര്‍കോട്, ഹോസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിളിന്റെ കീഴില്‍ കാസര്‍കോട്, ബദിയഡുക്ക, ബന്തടുക്ക, കുമ്പള, ഹോസ്ദുര്‍ഗ്, നീലേശ്വരം തുടങ്ങി ആറ് റെയ്ഞ്ചുകളിലുള്ള എക്‌സൈസ് ഉദ്യോഗസ്ഥന്‍മാരാണ് രാപ്പകലില്ലാതെ റെയിഡില്‍ പങ്കെടുക്കുന്നത്. രഹസ്യവിവരത്തേ തുടര്‍ന്നും അല്ലാതെയുമാണ് […]

കാസര്‍കോട്: ലോക്ക്ഡൗണിനെ തുടര്‍ന്ന് ബീവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും അടച്ചിട്ടതിനാല്‍ കര്‍ണാടകയില്‍ നിന്ന് അനധികൃതമായി മദ്യം ജില്ലയിലേക്ക് ഒഴുകുന്നു. കഴിഞ്ഞ മാസം 3961.775 ലിറ്റര്‍ മദ്യവും 2415 ലിറ്റര്‍ വാഷുമാണ് ജില്ലയിലെ എക്‌സൈസ് സംഘം പിടികൂടിയത്. മദ്യം കടത്താന്‍ ഉപയോഗിച്ച ഇരുചക്രവാഹനങ്ങളടക്കം 37 വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തത്. ജില്ലയില്‍ കാസര്‍കോട്, ഹോസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിളിന്റെ കീഴില്‍ കാസര്‍കോട്, ബദിയഡുക്ക, ബന്തടുക്ക, കുമ്പള, ഹോസ്ദുര്‍ഗ്, നീലേശ്വരം തുടങ്ങി ആറ് റെയ്ഞ്ചുകളിലുള്ള എക്‌സൈസ് ഉദ്യോഗസ്ഥന്‍മാരാണ് രാപ്പകലില്ലാതെ റെയിഡില്‍ പങ്കെടുക്കുന്നത്. രഹസ്യവിവരത്തേ തുടര്‍ന്നും അല്ലാതെയുമാണ് റെയ്ഡ് നടത്തുന്നത്. എക്‌സൈസ് പരിശോധന കര്‍ശനമാക്കിയെങ്കിലും അവരുടെ കണ്ണ് വെട്ടിച്ച് ഊടുവഴികളിലും കര്‍ണാടകയില്‍ നിന്നും പഴം, പച്ചക്കറിയുടെ മറവിലും വ്യാപകമായി മദ്യക്കടത്ത് നടത്തുന്നുണ്ട്. ട്രെയിന്‍ സര്‍വീസ് കുറഞ്ഞിട്ടുണ്ടെങ്കിലും ആ വഴിയുമുള്ള കടത്ത് നടക്കുകയാണ്. ട്രെയിനില്‍ മദ്യം കടത്തുന്നവര്‍ മംഗളൂരുവില്‍ നിന്ന് ട്രെയിന്‍ പുറപ്പെടുന്ന സമയത്ത് സഞ്ചികളിലും മറ്റു സാധനങ്ങളുടെ കാര്‍ട്ടൂണ്‍ ബോക്‌സുകളിലുമാക്കി കമ്പാര്‍ട്ട്‌മെന്റുകളില്‍ കയറ്റുന്നു. സീറ്റിനടയില്‍ ഒളിപ്പിച്ചാണ് കടത്തുന്നത്. കടത്തുന്നയാള്‍ മാറിയിരിക്കും. പിടിക്കപ്പെട്ടാല്‍ രക്ഷപ്പെടുന്നതിനാണ് ഈ തന്ത്രം പ്രയോഗിക്കുന്നത്. ഇതിനാല്‍ ട്രെയിനില്‍ അനധികൃത മദ്യം കടത്തിയാല്‍ പലപ്പോഴും കടത്തുന്നയാളെ പിടികൂടാന്‍ ആര്‍.പി.എഫിനോ റെയില്‍േവേ പൊലീസിനോ സാധിക്കാതെ വരുന്നു. ജില്ലയിലെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ ജാഗൂരരാണ്. കാസര്‍കോട് നഗരത്തിലും സമീപ പഞ്ചായത്തുകളിലും അനധികൃത മദ്യ വില്‍പ്പന വ്യാപകമായിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ ആവശ്യക്കാര്‍ക്ക് മദ്യം രഹസ്യമായി എത്തിക്കുന്നു. കസബ കടപ്പുറത്ത് മദ്യം വില്‍പന നടത്തുന്നത് പലപ്പോഴും പിടിക്കപ്പെടാറില്ല. എക്‌സൈസ് സംഘം എത്തുമ്പോള്‍ മദ്യവില്‍പനക്കാര്‍ തെളിവൊന്നും ബാക്കിയാക്കാതെ രക്ഷപ്പെട്ടിരിക്കും. മൊബൈല്‍ ഫോണില്‍ ഒന്ന് വിളിച്ചാല്‍ ആവശ്യക്കാര്‍ക്ക് സ്ഥലത്ത് മദ്യം എത്തിക്കും. കര്‍ണാടകയില്‍ വില്‍ക്കുന്ന വില കുറഞ്ഞ മദ്യമാണ് ഇപ്പോള്‍ കടത്തുന്നത്. അവിടെ 180 മി.ലിറ്ററിന്റെ പാക്കറ്റ് മദ്യം 45 രൂപയ്ക്ക് ലഭിക്കും. മൊത്തമായി വാങ്ങുമ്പോള്‍ വീണ്ടും വില കുറയും. ഇത് ഇവിടെ വില്‍ക്കുന്നത് 200 രൂപക്കാണത്രെ. വില്‍പ്പനക്കാര്‍ കുറ്റിക്കാടുകളിലും ഓവ് ചാലുകളിലും ഒളിപ്പിച്ച് വയ്ക്കും. ആവശ്യക്കാര്‍ തേടി എത്തുമ്പോള്‍ അവരെ അവിടെ നിര്‍ത്തി നേരത്തേ മദ്യം സൂക്ഷിച്ച സ്ഥലങ്ങളില്‍ പോയി എടുത്ത് നല്‍കും. സംശയമുള്ളവര്‍ എത്തിയാല്‍ മദ്യം നല്‍കില്ല. എക്‌സൈസ് സംഘം പലപ്പോഴും ഇങ്ങനെ മദ്യം പിടി കുടിയതിനാല്‍ സൂക്ഷിച്ചാണ് വില്‍പന. ലോക്ഡൗണായതിനാല്‍ പലര്‍ക്കും തൊഴിലില്ലാതായിട്ടുണ്ട്. ചുളുവില്‍ പണം സമ്പാദിക്കാനുള്ള മാര്‍ഗമായാണ് യുവാക്കളില്‍ പലരും മദ്യകടത്തില്‍ ഏര്‍പ്പെടുന്നത്. കോവിഡ് വ്യാപകമായതിനാല്‍ പ്രതികളെ പിടികൂടുന്നതും സൂക്ഷിച്ചിട്ടാണ്. വില കുറഞ്ഞ മദ്യം കഴിച്ച് യുവാക്കളില്‍ പലരും രോഗികളായിട്ടുണ്ട്. പല കുടുംബങ്ങള്‍ക്കും ഇത് ദുരിതമായിട്ടുണ്ട്. മദ്യകടത്ത് തടയാന്‍ എക്‌സൈസ് സംഘം ഉണര്‍ന്നിരിക്കുകയാണെങ്കിലും അവരുടെ കണ്ണ് വെട്ടിച്ചുള്ള മദ്യകടത്ത് വര്‍ധിക്കുകയാണ്.