സഹോദരങ്ങളുടെ സുമനസ്സില്‍ കരിവേടകം നരിയന്റപുന്ന അംഗന്‍വാടിക്ക് സ്വന്തം കെട്ടിടം

പടുപ്പ്: കരിവേടകം നരിയന്റപുന്നയിലെ കുട്ടികള്‍ക്ക് ഇനി സുരക്ഷിതമായി അംഗന്‍വാടിയിലേക്ക് പോകാം. തങ്ങളുടെ അംഗന്‍വാടിക്ക് സ്വന്തമായി കെട്ടിടമാകുമെന്ന പ്രതീക്ഷയോടെ. കുറ്റിക്കോല്‍ പഞ്ചായത്തംഗം കെ.എന്‍. രാജന്റെ ഇടപെടലിനെ തുടര്‍ന്നാണ് പ്രദേശവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യത്തിന് പരിഹാരമാകുന്നത്. വര്‍ഷങ്ങളായി അംഗന്‍വാടിക്ക് കെട്ടിട സൗകര്യമില്ലാത്ത സ്ഥിതി ഇതോടെ മാറും. അംഗന്‍വാടിക്ക് കെട്ടിടമില്ലാത്ത കാര്യം ജില്ലാകലക്ടറുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. ഇതിന് പ്രചോദനമായത് പ്രദേശവാസികളായ മൂന്ന് സഹോദരങ്ങളുടെ നല്ല മനസ്സും. നാട്ടിലെ അംഗന്‍വാടിക്ക് സ്വന്തമായി സ്ഥലം വേണമെന്ന ബാബു നായിക്കിന്റെയും നാരായണ നായിക്കിന്റെയും തുമ്മയ്യനായിക്കിന്റെ ആഗ്രഹം ഇതോടെ […]

പടുപ്പ്: കരിവേടകം നരിയന്റപുന്നയിലെ കുട്ടികള്‍ക്ക് ഇനി സുരക്ഷിതമായി അംഗന്‍വാടിയിലേക്ക് പോകാം. തങ്ങളുടെ അംഗന്‍വാടിക്ക് സ്വന്തമായി കെട്ടിടമാകുമെന്ന പ്രതീക്ഷയോടെ.
കുറ്റിക്കോല്‍ പഞ്ചായത്തംഗം കെ.എന്‍. രാജന്റെ ഇടപെടലിനെ തുടര്‍ന്നാണ് പ്രദേശവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യത്തിന് പരിഹാരമാകുന്നത്. വര്‍ഷങ്ങളായി അംഗന്‍വാടിക്ക് കെട്ടിട സൗകര്യമില്ലാത്ത സ്ഥിതി ഇതോടെ മാറും.
അംഗന്‍വാടിക്ക് കെട്ടിടമില്ലാത്ത കാര്യം ജില്ലാകലക്ടറുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. ഇതിന് പ്രചോദനമായത് പ്രദേശവാസികളായ മൂന്ന് സഹോദരങ്ങളുടെ നല്ല മനസ്സും.
നാട്ടിലെ അംഗന്‍വാടിക്ക് സ്വന്തമായി സ്ഥലം വേണമെന്ന ബാബു നായിക്കിന്റെയും നാരായണ നായിക്കിന്റെയും തുമ്മയ്യനായിക്കിന്റെ ആഗ്രഹം ഇതോടെ സഫലമായി. സഹോദരങ്ങളായ ഇവര്‍ മൂന്ന്‌പേരും കൂടി മൂന്നേമുക്കാല്‍ സെന്റ് സ്ഥലമാണ് നരിയന്റെ പുന്നയിലെ 105-ാം നമ്പര്‍ അംഗന്‍വാടിക്ക് സൗജന്യമായി നല്‍കിയത്.
നരിയന്റെ പുന്നയില്‍ നടന്ന ചടങ്ങില്‍, അംഗന്‍വാടിക്ക് ഭൂമി ദാനം ചെയ്യുന്നതിന്റെ സമ്മതപത്രം ബാബു നായിക്കിന്റെ ഭാര്യ ഭാര്‍ഗ്ഗവി ജില്ലാകലക്ടര്‍ ഡോ. ഡി സജിത് ബാബുവിന് കൈമാറി.
അംഗന്‍വാടിക്ക് ഭൂമി ദാനം ചെയ്യുക വഴി ഇവര്‍ ഉദാത്തമായ മാതൃകയാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു.
നിലവില്‍ കുറ്റിക്കോലിലെ നരിയന്റെ പുന്നയിലെ 105-ാം നമ്പര്‍ അംഗന്‍വാടി അവിടുത്തെ കമ്മ്യൂണിറ്റി ഹാളിലാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം വരെ 20 ഓളം കുട്ടികളാണ് ഇവിടെ പഠനം നടത്തിയിരുന്നത്.
സ്വന്തമായി സ്ഥലവും കെട്ടിടവും നാട്ടുകാരുടെ സ്വപ്‌നമാണ് ഈ മൂന്ന് സഹോദരങ്ങളുടെ സല്‍പ്രവൃത്തി കൊണ്ട് പൂര്‍ത്തിയാകുന്നത്. ജില്ലാകലക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് അംഗന്‍വാടിക്ക് വേണ്ടി സ്ഥലം കണ്ടെത്തുന്ന നടപടികള്‍ ത്വരിതപ്പെടുത്തിയത്. നരിയന്റെ പുന്നയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്തംഗം കെ.എന്‍. രാജന്‍ അധ്യക്ഷത വഹിച്ചു.
ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ കവിതാ റാണി രഞ്ജിത്ത്, കാറഡുക്ക ബ്ലോക്ക് അഡീഷണല്‍ സി.ഡി.പി.ഒ സജിത, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ സന്ധ്യ, എന്‍.എന്‍.എം. ജില്ലാ കോര്‍ഡിനേറ്റര്‍ വിപിന്‍, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ മണികണ്ഠന്‍, ഷമീര്‍ കുമ്പക്കോട്, കെ.ജെ. രാജു എന്നിവര്‍ പങ്കെടുത്തു.

Related Articles
Next Story
Share it