വിദ്യാനഗര്‍: നിരവധി അടിപിടി, കവര്‍ച്ചാ കേസുകളില്‍ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ചെങ്കള കല്ലക്കട്ടയിലെ സുല്‍ത്താന്‍ ഹുസൈനെ(30)തിരെയാണ് നടപടി. വിദ്യാനഗര്‍ എസ്.ഐ കെ. പ്രശാന്തിന്റെ നേതൃത്വത്തിലാണ് സുല്‍ത്താനെ അറസ്റ്റ് ചെയ്തത്. കാസര്‍കോട്, വിദ്യാനഗര്‍, ബദിയടുക്ക സ്റ്റേഷനുകളിലായി നിരവധി അടിപിടി, കവര്‍ച്ചാ കേസുകള്‍ സുല്‍ത്താന്‍ ഹുസൈനെതിരെ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. അടിപിടികേസുമായി ബന്ധപ്പെട്ട് ഈയടുത്ത് അറസ്റ്റിലായ സുല്‍ത്താന്‍ ജില്ലാ ജയിലില്‍ റിമാണ്ടിലായിരുന്നു. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായുള്ള കാപ്പ നിയമം ചുമത്തിയതോടെ സുല്‍ത്താന്‍ ഹുസൈനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു.