കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ മുന്നോക്കവിഭാഗത്തിലെ പിന്നോക്കക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ സംവരണത്തിനെതിരെ ആഞ്ഞടിച്ച് എ.പി വിഭാഗം മുഖപത്രം. സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങളെ സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണെന്നും സവര്‍ണ താല്പര്യം മാത്രം മുന്‍നിര്‍ത്തിയാണ് സംവരണം പ്രഖ്യാപിച്ചതെന്നും മുഖപത്രത്തില്‍ കുറ്റപ്പെടുത്തുന്നു.
സംസ്ഥാന സര്‍ക്കാരിനോടും ഇടതുപക്ഷ രാഷ്ട്രീയത്തോടും അനുഭാവം പുലര്‍ത്തുന്ന കാന്തപുരം എ.പി വിഭാഗത്തിന്റെ രൂക്ഷപ്രതികരണം രാഷ്ട്രീയകേന്ദ്രങ്ങളില്‍ ചര്‍ച്ചയാകുകയാണ്. നേരത്തെ മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി ഉള്‍പ്പെടെയുള്ള സംഘടനകള്‍ സംവരണ വിഷയത്തില്‍ സര്‍ക്കാരിനെതിരേ രംഗത്തെത്തിയിരുന്നു.
മുന്നോക്ക സംവരണം സവര്‍ണ താല്പര്യം മാത്രം സംരക്ഷിക്കാനുള്ള പ്രഖ്യാപനമാണ്. സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലകളില്‍ മുസ്ലിംകളുടെ അവസരങ്ങള്‍ കുറയ്ക്കുന്നതാണ് മുന്നോക്ക സംവരണമെന്നും മുഖപത്രത്തിലെ ലേഖനം പറയുന്നു. വിദ്യാഭ്യാസ മേഖലയിലെ ഇതുവരെ നടപ്പാക്കി കഴിഞ്ഞ അഡ്മിഷനുമായി ബന്ധപ്പെട്ട കേസുകളില്‍ അവസരം നഷ്ടപ്പെട്ടിട്ടുണ്ടെന്നും സിറാജ് പത്രത്തിലെ എഡിറ്റോറിയല്‍ ചൂണ്ടിക്കാണിക്കുന്നു.
Kanthapuram side newspaper Siraj wrote editorial to criticized state Govt on forward reservation