ആണി തറച്ച പലകയിലേക്ക് വീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്; രക്ഷകരായി അഗ്നിരക്ഷാസേന

വിഘ്നേഷിന്റെ കയ്യില്‍ ആണി തുളച്ചു കയറിയ നിലയില്‍
കാഞ്ഞങ്ങാട്: സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി ആണി തറച്ച പലകയിലേക്ക് വീണു. കയ്യിലേക്ക് ആണി തറച്ച പലകയുമായി ജില്ലാ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും നീക്കാന്‍ കഴിയാത്തതിനാല്‍ അഗ്‌നിരക്ഷാസേനയുടെ സഹായം തേടി. ബല്ല ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥി വിഘ്‌നേഷി(11)ന്റെ കയ്യിലാണ് ആണി തുളച്ച കയറിയത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ആണിമടങ്ങിയ പലക ഊരിയെടുക്കാന്‍ ഡോക്ടര്‍മാര്‍ ഏറെനേരം ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്നാണ് അഗ്‌നിരക്ഷാസേനയുടെ സഹായം തേടിയത്. ആസ്പത്രിയിലേക്ക് കുതിച്ചെത്തിയ സേനാംഗങ്ങള്‍ ഏറെ പണിപ്പെട്ട് ആണിയും പലകയും നീക്കം ചെയ്തു. പിന്നാലെ ഡോക്ടര്‍മാര്‍ ചികിത്സയും ഏറ്റെടുത്തു. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ കെ.വി പ്രകാശന്‍, റെസ്‌ക്യു ഓഫീസര്‍ ലിനേഷ്, ഉദ്യോഗസ്ഥരായ അജിത്, മിഥുന്‍ മോഹന്‍, രാമചന്ദ്രന്‍ എന്നിവരാണ് അഗ്‌നിരക്ഷാസേനയുടെ സംഘത്തിലുണ്ടായിരുന്നത്.

