പ്ലസ്ടു വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

കാഞ്ഞങ്ങാട്: പ്ലസ്ടു വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയും കാലിയടുക്കം സ്വദേശിയുമായ അപ്പു എന്ന വൈശാഖ് (17)ആണ് മരിച്ചത്. ഇന്ന് രാവിലെ കിടപ്പുമുറിയിലാണ് തൂങ്ങിയ നിലയില്‍ കണ്ടത്. മാതാപിതാക്കള്‍ ജോലിക്ക് പോയതായിരുന്നു. വൈശാഖിന്റെ മുറി രാവിലെ തുറന്നുകാണാത്തതിനാല്‍ സഹോദരന്‍ തുറന്നു നോക്കിയപ്പോഴാണ് സംഭവം കാണുന്നത്. പെരിയ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്‌റും സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ കമലാക്ഷന്റെയും സിന്ധുവിന്റെയും മകനാണ്. സഹോദരന്‍: വൈഷ്ണവ്.
Next Story

