മധ്യവയസ്‌ക പൊള്ളലേറ്റ് മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: കിനാനൂര്‍-കരിന്തളം പുലിയന്നൂരില്‍ മധ്യവയസ്‌ക പൊള്ളലേറ്റ് മരിച്ച നിലയില്‍. തീ കൊളുത്തിയതാണെന്ന് സംശയിക്കുന്നു. വടക്കേ പുലിയന്നൂരിലെ സവിത (48)യാണ് മരിച്ചത്. വീടിനും തീപിടിച്ചു. കെ.വി വിജയന്റെ ഭാര്യയാണ്. ഇന്ന് 11 മണിയോടെയാണ് സംഭവം. വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞ് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി.
Next Story