വീട്ടിൽ തനിച്ച് താമസിക്കുന്ന വയോധികൻ കിണറിൽ മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: വീട്ടിൽ തനിച്ച് താമസിക്കുന്ന വയോധികനെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരിയ കല്യോട്ട് ഭഗവതി ക്ഷേത്രത്തിനു സമീപത്തെ കുഞ്ഞാച്ചൻ വീട് തറവാട്ടിൽ താമസിക്കുന്ന വി. നാരായണന്റെ (60) മൃതദേഹമാണ് ഞായറാഴ്‌ച സന്ധ്യയോടെ കണ്ടെത്തിയത്. രണ്ടുദിവസമായി കാണാത്തതിനെ തുടർന്ന് അന്വേഷിച്ചിറങ്ങിയ സമീപവാസികളാണ് കിണറിൽ കണ്ടെത്തിയത്. തറവാട് വളപ്പിനോട് ചേർന്നുള്ള കിണറിൽ കയർ കിണറിലേക്ക് തൂങ്ങി കിടക്കുന്നത് കണ്ടാണ് പരിശോധിച്ചത്. കയറിൽ കുടവുമുണ്ട്. വെള്ളമെടുക്കുന്നതിനിടെ അബദ്ധത്തിൽ വീണതാണെന്ന് സംശയിക്കുന്നു. അപസ്മാര രോഗത്തിനുള്ള മരുന്നു കഴിക്കുന്നുണ്ട്. മുത്തു -തമ്പായി ദമ്പതികളുടെ മകനാണ്. ഭാര്യ: ഓമന. മക്കൾ: രസ്ന, സൂരജ്.

സഹോദരിമാർ നാരായണി, സരോജിനി.

Related Articles
Next Story
Share it