ആസ്പത്രി പരിസരത്ത് നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന സംഭവം; രണ്ടുപേര്‍ അറസ്റ്റില്‍

അറസ്റ്റിലായ പ്രതികള്‍
കാഞ്ഞങ്ങാട്: ആസ്പത്രി പരിസരത്ത് നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്ന് ഏഴ് പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മാവുങ്കാല്‍ സഞ്ജീവനി ആസ്പത്രി പരിസരത്ത് വെച്ച് ബളാല്‍ സ്വദേശിയുടെ സ്വര്‍ണ്ണം കവര്‍ന്ന സംഭവത്തില്‍ കള്ളാര്‍ ഒക്ലാവിലെ എ. സുബൈര്‍ (23), ആവിക്കര കെ.എം.കെ ക്വാര്‍ട്ടേഴ്സിലെ കെ. മുഹമ്മദ് ആഷിഖ്(28) എന്നിവരാണ് അറസ്റ്റിലായത്. കവര്‍ച്ച ചെയ്ത മുഴുവന്‍ ആഭരണങ്ങളും ആവിക്കരയിലെ ക്വാര്‍ട്ടേഴ്സില്‍ നിന്ന് കണ്ടെടുത്തു. കല്ലംചിറയിലെ കുതിരുമ്മല്‍ അഷ്‌റഫിന്റെ ഓട്ടോയുടെ പെട്ടി കുത്തിത്തുറന്നാണ് ഏഴ് വളകള്‍ കവര്‍ന്നത്. ഹൊസ്ദുര്‍ഗ് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Next Story

