പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന പാചക വിദഗ്ധന്‍ മരിച്ചു
രണ്ട് ദിവസം മുമ്പ് വീട്ടില്‍ വച്ച് ചകിരിക്കൂട്ടത്തില്‍ നിന്നാണ് ഇദ്ദേഹത്തിന് പാമ്പ് കടിയേറ്റത്.

കാഞ്ഞങ്ങാട്: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന പാചക വിദഗ്ധന്‍ മരിച്ചു. തായന്നൂര്‍ ചീറ്റിക്കോട്ടെ മങ്കത്തില്‍ ശ്രീധരന്‍ നായര്‍ (എം.എസ്- 68) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് വീട്ടില്‍ വച്ച് ചകിരിക്കൂട്ടത്തില്‍ നിന്നാണ് ഇദ്ദേഹത്തിന് പാമ്പ് കടിയേറ്റത്. ഉടന്‍ തന്നെ ജില്ലാ ആസ്പത്രിയിലും പിന്നീട് പരിയാരം ഗവ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും പ്രവേശിപ്പിച്ചു.
ചികിത്സയില്‍ കഴിയുന്നതിനിടെ ചൊവ്വാഴ്ച വൈകുന്നേരമാണ് മരണം സംഭവിച്ചത്. കാഞ്ഞങ്ങാട്ടെയും മലയോരത്തേയും അറിയപ്പെടുന്ന പാചക വിദഗ്ധനായ ശ്രീധരന്‍ നായര്‍ വിവാഹ ചടങ്ങുകള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും പതിവായി സദ്യ ഒരുക്കിയിരുന്നു.
ഭാര്യ: പുറവങ്കര മാലിനി. മക്കള്‍: ശ്രീനിവാസന്‍ (സിംഗപ്പൂര്‍), ശിവദാസന്‍ (ദീപ ഗോള്‍ഡ് കാഞ്ഞങ്ങാട് ), ഉണ്ണികൃഷ്ണന്‍ (ചിത്രകാരന്‍ ).മരുമകള്‍: സ്‌നേഹ (രാവണീശ്വരം). സഹോദരങ്ങള്‍: ഗംഗാധരന്‍ നായര്‍ (വെള്ളിക്കോത്ത്), ചന്ദ്രിക (തായന്നൂര്‍ ).